എട്ടാം ശമ്പള കമ്മീഷൻ വരുമോ? ജീവനക്കാർക്ക് എത്ര രൂപ ശമ്പളം കൂടും? | 8th Pay Commission Latest Update check the Expected Date Predicted Salary Hike for Central Government Employees Malayalam news - Malayalam Tv9

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ വരുമോ? ജീവനക്കാർക്ക് എത്ര രൂപ ശമ്പളം കൂടും?

Published: 

21 Aug 2024 08:36 AM

8th Pay Commission Salary Hike: ഓരോ 10 വർഷം കൂടുമ്പോഴും കേന്ദ്ര സർക്കാർ ഒരു പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കും കമ്മീഷൻ്റെ നിർദേശാടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ മാറ്റം വരുത്തുന്നത്. നിലവിലെ ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് നടപ്പിലാക്കിയത്

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ വരുമോ? ജീവനക്കാർക്ക് എത്ര രൂപ ശമ്പളം കൂടും?

8th pay commission

Follow Us On

നിങ്ങൾ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനോ പെൻഷൻകാരനോ ആണെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. ഏഴാം ശമ്പള കമ്മീഷൻ്റെ ആനുകൂല്യങ്ങളും ഡിഎയും പലയിടത്തും ലഭിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനിടയിൽ എട്ടാം ശമ്പള കമ്മീഷൻ വേണമെന്ന ആവശ്യം കഴിഞ്ഞ ഒരു വർഷമായി ജീവനക്കാരടക്കം മുന്നോട്ട് വെക്കുന്നുണ്ട്. ചില സൂചനകൾ, റിപ്പോർട്ടുകൾ എന്നിവ പ്രകാരം എട്ടാം ശമ്പള കമ്മീഷൻ 2026-ൽ ആവും ഉണ്ടാവുക എന്നാണ് സൂചന. ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.

എത്ര വർഷം കൂടുമ്പോൾ

ഓരോ 10 വർഷം കൂടുമ്പോഴും കേന്ദ്ര സർക്കാർ ഒരു പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കും കമ്മീഷൻ്റെ നിർദേശാടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ മാറ്റം വരുത്തുന്നത്. നിലവിലെ ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് നടപ്പിലാക്കിയത്. ഇത് പ്രകാരം കൃത്യം 10 ​​വർഷത്തിന് ശേഷം 2026 ജനുവരി 1 മുതൽ അടുത്ത ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഴാം ശമ്പള കമ്മീഷനിലെ മാറ്റം എന്തായിരുന്നു

ശമ്പളം വർധിപ്പിക്കാൻ ഫിറ്റ്‌മെൻ്റ് ഫാക്ടർ 3.68 ആയി ഉയർത്താൻ പ്രത്യേക മാർഗം ഉപയോഗിക്കണമെന്ന് സർക്കാർ ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് 2.57 ആക്കാനാണ് സർക്കാർ തീരുമാനം. ശമ്പളവും പെൻഷനും കണക്കാക്കുന്ന ഒരു കണക്കുകൂട്ടൽ രീതിയാണ് ഫിറ്റ്‌മെൻ്റ് ഫാക്ടർ എന്നത് , ഇതിന് ശേഷം ആറാം ശമ്പള കമ്മീഷനിലെ ഏറ്റവും കുറഞ്ഞ ശമ്പളം 7000 രൂപയിൽ നിന്ന് 18000 രൂപയായി ഉയർത്തി. അതുപോലെ തന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ 3500 രൂപയിൽ നിന്ന് 9000 രൂപയായും വർധിപ്പിച്ചു. ഉയർന്ന ശമ്പളം 2,50,000 രൂപയായും ഉയർന്ന പെൻഷൻ 1 ,25,000 ആയും മാറി.

എട്ടാം ശമ്പള കമ്മീഷനിൽ പ്രതീക്ഷിക്കുന്നത്?

എട്ടാം ശമ്പള കമ്മീഷനിലെ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിന് ഫിറ്റ്മെൻ്റ് ഘടകം 1.92 ആയി നിലനിർത്താം. ഇങ്ങനെ സംഭവിച്ചാൽ കുറഞ്ഞ ശമ്പളം 34,560 രൂപയായി ഉയരും. അതുപോലെ വിരമിച്ചവർക്കും മുമ്പത്തേക്കാൾ കൂടുതൽ പെൻഷൻ ലഭിക്കും. ഇത് 17,280 രൂപയായി ഉയരുമെന്ന് സോഴ്സുകളും സാധ്യതളും ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

എന്താണ് ഫിറ്റ്‌മെൻ്റ് ഫാക്ടർ

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ് ഫിറ്റ്മെൻ്റ് ഫാക്ചർ. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കൊണ്ട് വേണം ഫിറ്റ്മെൻ്റ് ഫാക്ടർ ഗുണിക്കാൻ. പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുമ്പോൾ, ഫിറ്റ്‌മെൻ്റ് ഫാക്ടർ മാറും. ഇതുവഴി ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും വർദ്ധിക്കുകയും ചെയ്യുന്നു.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version