8th Pay Commission : എട്ടാം ശമ്പളക്കമ്മീഷൻ ഉണ്ടാകും ട്രേഡ് യൂണിയനുകളെ പിന്തുണച്ച് നിർമല സീതാരാമൻ; ശമ്പള വർധന എത്രയാകും?
8th Pay Commission And Salary Hike : ധനമന്ത്രി നിർമല സീതാരാമന് പുറമെ ധനകാര്യ മന്ത്രാലയത്തിൻ്റെ ഉന്നത ഉദ്യോഗസ്ഥരും ട്രേഡ് യൂണിയനുമായിട്ടുള്ള ചർച്ചയ്ക്ക് പങ്കെടുത്തിരുന്നു. ബജറ്റിന് തൊട്ടുമുമ്പുള്ള ചർച്ചയ്ക്ക് പിന്തുണ അറിയിച്ചതിൽ സർവീസ് ജീവനക്കാരിൽ വലിയ പ്രതീക്ഷയാണുള്ളത്.
ന്യൂ ഡൽഹി : ഏഴാം ശമ്പള കമ്മീഷന് പിന്നാലെ എട്ടാമതൊരു കമ്മീഷൻ വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. എന്നാൽ പല സർക്കാർ യൂണിയനുകളും എട്ടാം ശമ്പള കമ്മീഷനായി ഇപ്പോഴും കേന്ദ്രത്തോട് ആവശ്യം ഉന്നയിക്കാറുണ്ട്. ഇതെ ആവശ്യം ബജറ്റ് മുന്നോടിയായി ധനകാര്യ മന്ത്രാലയുമായിട്ടുള്ള ചർച്ചയിലും ട്രേഡ് യൂണിയനുകൾ ഇതെ ആവശ്യം വീണ്ടും ഉന്നയിച്ചു. ഇത്തവണ ട്രേഡ് യൂണിയനുകൾക്ക് പ്രതീക്ഷ നൽകികൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എട്ട് ശമ്പള കമ്മീഷന് വേണ്ടിയുള്ള ആവശ്യത്തിന് പിന്തുണ നൽകി. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ധനകാര്യ സെക്രട്ടറി, സാമ്പത്തികകാര്യ സെക്രട്ടറിമാർ, ഡിപാം, ഡിപിഐഐടി, മുഖ്യ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഈ റിപ്പോർട്ട് പുറത്ത് വന്നതോടെ ബജറ്റിൽ എട്ടാം ശമ്പള കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. ട്രേഡ് യൂണിയനുകളുടെ ആവശ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രി പിന്തുണ നൽകിയതും സർക്കാർ ജീവനക്കാരുടെ പ്രതീക്ഷ ഇരട്ടിയാക്കിട്ടുണ്ട്. അതേസമയം എട്ടാം ശമ്പള കമ്മീഷൻ ഉണ്ടാകില്ലയെന്നാണ് നേരത്തെ ധനകാര്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചിരുന്നത്.
ALSO READ : EPFO ATM Card And Mobile App: വരുന്നൂ…; ഇപിഎഫ്ഒ ആപ്പ് മെയ്-ജൂൺ മാസങ്ങളിൽ പുറത്തിറക്കും, എടിഎം സൗകര്യവും ഉടൻ
എട്ടാം ശമ്പള കമ്മീഷൻ വന്നാൽ ജീവനക്കാർക്ക് ശമ്പളത്തിൽ 186 ശതമാനം വർധനവുണ്ടായേക്കും. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നാൽ ഫിറ്റ്മെറ്റ് ഫാക്ടർ കുറഞ്ഞപക്ഷം 2.86 ആകും. ഇതോടെ ശമ്പളം 186 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കൗൺസിൽ ഓഫ് ജോയിൻ്റ് മെഷിനെറി സെക്രട്ടറി ശിവ് ഗോപാൽ മിശ്ര പറഞ്ഞു. ഈ ഫിറ്റ്മെൻ്റ് ഫാക്ടറിന് കേന്ദ്ര അനുമതി നൽകിയാൽ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000ത്തിൽ നിന്നും 51,480 രൂപയായി ഉയരും. പെൻഷൻ ഉപയോക്താക്കൾക്ക് ഇത് 9,000ത്തിൽ നിന്നും 25,740 രൂപ ആയി ഉയരും.