5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: മിനിമം ശമ്പളം 34000, പെൻഷൻ കൂടും, എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമോ?

8th Pay Commission Expectations: 10 വർഷം കൂടുമ്പോഴാണ് ജീവനക്കാർക്കായി ഒരു പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. ഇപ്പോഴുള്ള ഏഴാം ശമ്പള കമ്മീഷൻ 2014 ഫെബ്രുവരി 28-നാണ് രൂപീകരിച്ചത്

8th Pay Commission: മിനിമം ശമ്പളം 34000, പെൻഷൻ കൂടും, എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമോ?
8th Pay Commission | Getty Images
arun-nair
Arun Nair | Published: 11 Nov 2024 12:23 PM

ക്ഷാമബത്ത വർധനക്ക് പിന്നാലെ എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച ചർച്ചകളും സജീവമായിരിക്കുകയാണ്. നവംബറിൽ ജോയിൻ്റ് അഡ്വൈസറി ബോഡി യോഗം ചേരാൻ സാധ്യതയുണ്ടെന്നും ഇതിൽ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ പരിഗണിക്കുമെന്നും തൊഴിലാളി സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കുമെന്നും ഒരു വിഭാഗം ജീവനക്കാർ പ്രതീക്ഷിക്കുന്നു.

10 വർഷം കൂടുമ്പോഴാണ് ജീവനക്കാർക്കായി ഒരു പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. ഇപ്പോഴുള്ള ഏഴാം ശമ്പള കമ്മീഷൻ 2014 ഫെബ്രുവരി 28-നാണ് രൂപീകരിച്ചത്. 2016 ജനുവരി 1 മുതലാണ് ഇത് നടപ്പാക്കിയത്. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ ശമ്പള കമ്മീഷൻ് ശുപാർശകളുടെ കാലാവധി പൂർത്തിയാകാറായി.

ALSO READ: Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം

2026 ജനുവരിയിൽ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കണം, 2025-ലെ ബജറ്റിൽ കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഊഹാപോഹങ്ങൾ. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പുതിയ ശമ്പള കമ്മീഷൻ വന്നാൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിക്കും.

ഇങ്ങനെ വരുമ്പോൾ കേന്ദ്ര ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്ന് 34,560 രൂപയാകും. പെൻഷൻകാരുടെ ഏറ്റവും കുറഞ്ഞ പെൻഷൻ 17,280 രൂപയായും വർധിക്കും. ഫിറ്റ്‌മെൻ്റ് ഫാക്‌ടറിലെ വർദ്ധനവ് അലവൻസുകൾ ഉൾപ്പെടെ ജീവനക്കാരുടെ ശമ്പളം മറ്റൊരു 15-20% വരെ പിന്നെയും വർദ്ധിക്കും.

ഫിറ്റ്‌മെൻ്റ് ഫാക്ടർ

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്ന് ഏകദേശം 34,560 രൂപയായും പെൻഷൻകാർക്കുള്ള കുറഞ്ഞ പെൻഷൻ 17,280 രൂപയായും വർധിക്കും എന്നതാണ് പ്രത്യേകത. ഫിറ്റ്‌മെൻ്റ് ഫാക്‌ടർ 2.57ൽ നിന്ന് 3.68 ആയി ഉയരും. ഇത്തരത്തിൽ ജീവനക്കാരുടെ ശമ്പളം 20,000 രൂപയിൽ നിന്ന് 25,000 രൂപയായി വർദ്ധിക്കും. നേരത്തെ, 2016ലാണ് കേന്ദ്രസർക്കാർ അവസാനമായി ഫിറ്റ്‌മെൻ്റ് ഫാക്ടർ വർധിപ്പിച്ചത്,

നിലവിൽ ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.57 മടങ്ങും അടിസ്ഥാന ശമ്പളം 18000 രൂപയുമാണ്. ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.57 ശതമാനത്തിൽ നിന്ന് 3.00 അല്ലെങ്കിൽ 3.68 ശതമാനമായി വർധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. നിലവിൽ ഏഴാം ശമ്പളക്കമ്മീഷൻ്റെ പ്രയോജനം ലഭിക്കുന്നത് 48.62 ലക്ഷം ജീവനക്കാർക്കും 67.85 ലക്ഷം പെൻഷൻകാർക്കുമാണ്.