Personal Finance: ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയോ? എങ്കില്‍ നിങ്ങള്‍ സമ്പന്നരാകാന്‍ പോകുകയാണ്‌

Financial Security Indicators: സാമ്പത്തിക ഭദ്രതയുടെ എട്ട് പ്രധാന ലക്ഷണങ്ങളെ വിശദീകരിക്കുകയാണ് ഈ ലേഖനത്തിലൂടെ. ബാങ്ക് ബാലന്‍സ് വര്‍ധനവ്, പണം കൈകാര്യം ചെയ്യുന്നതിലെ വിവേകം, ദീര്‍ഘകാല നിക്ഷേപങ്ങളിലേക്കുള്ള ശ്രദ്ധ, ചെലവ് കുറയ്ക്കല്‍, വരുമാന സ്രോതസുകളുടെ വര്‍ധനവ്, ജോലി നഷ്ടത്തിനുള്ള ഭയമില്ലായ്മ, പാസീവ് ഇന്‍കം ഉറപ്പാക്കല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സമ്പാദ്യം ഒരു ശീലമാക്കുകയും ഭാവിയിലേക്ക് കൂടുതല്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് സാമ്പത്തിക സ്ഥിരതയുടെ അടയാളം.

Personal Finance: ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയോ? എങ്കില്‍ നിങ്ങള്‍ സമ്പന്നരാകാന്‍ പോകുകയാണ്‌

പ്രതീകാത്മക ചിത്രം

shiji-mk
Published: 

17 Feb 2025 10:27 AM

പണമില്ലാതെ എങ്ങനെ ജീവിക്കാനാണ്. പട്ടിണി കിടക്കണമെങ്കില്‍ പോലും പണം ആവശ്യമാണെന്ന് പറയാറില്ലെ? വളരെ ശരിയാണ് ഒരു ദിവസം കടന്നുപോകണമെങ്കില്‍ കയ്യില്‍ നൂറ് രൂപയെങ്കിലും ഇല്ലാതെ പറ്റില്ല. ഇനി കയ്യില്‍ അതില്‍ കൂടുതല്‍ പണമുണ്ടെങ്കിലോ, അത് മറ്റുള്ളവരെ കാണിക്കാനുള്ള അതിയായ താത്പര്യം പ്രകടിപ്പിക്കുന്നവരും ഒട്ടനവധി.

പണം കണ്ടെത്താന്‍ പല വഴികള്‍ സ്വീകരിക്കാറില്ലെ? എന്നാല്‍ ആ പണം ഏത് രീതിയിലാണ് നിങ്ങള്‍ ചെലവഴിക്കാറുള്ളത്? ചിലര്‍ വളരെ വിവേകത്തോടെ പണത്തെ കൈകാര്യം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ തെറ്റായ തീരുമാനങ്ങളെടുത്ത് പണം ഇല്ലാതാക്കുന്നു. എന്നാല്‍ നിങ്ങള്‍ ക്രമേണേ സാമ്പത്തിക ഭദ്രതയുള്ള ഒരാളായി വളരുന്നതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ? പരിശോധിക്കാം.

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?

 

  1. ബാങ്ക് ബാലന്‍സ് വളരുന്നു എന്നതാണ് ആദ്യത്തെ ലക്ഷണം. നിങ്ങളുടെ സമ്പാദ്യം വര്‍ധിക്കുന്നു എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. പണത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാകുന്നില്ല, മറിച്ച് സമ്പാദ്യം ഒരു ശീലമായി മാറുന്നു.
  2. പണക്കാരനാകാനുള്ള ശ്രമമില്ല എന്നതാണ് മറ്റൊരു ലക്ഷണം. പലരും പെട്ടെന്ന് സമ്പന്നനാകാനുള്ള വഴികള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ അത്തരം പദ്ധതികളുടെ ഭാഗമാകാന്‍ ശ്രമിക്കില്ല. ദീര്‍ഘകാല നേട്ടങ്ങളിലേക്കായിരിക്കും നിങ്ങളുടെ ശ്രദ്ധ.
  3. വസ്തുവകകള്‍ വാങ്ങിക്കാന്‍ ശ്രമിക്കുന്നതും നല്ലൊരു ലക്ഷണമാണ്. വിലയേറിയതും മൂല്യമില്ലാത്തതുമായ വസ്തുക്കള്‍ക്ക് വേണ്ടി പണം ചെലവഴിക്കേണ്ടെന്നും വസ്തുവകകള്‍ അല്ലെങ്കില്‍ മറ്റ് നിക്ഷേപങ്ങള്‍ സ്വീകരിക്കാമെന്നും തീരുമാനിക്കുന്നു.
  4. ചെലവ് കുറയ്ക്കുന്നു എന്നതാണ് മറ്റൊരു കാര്യം. സമ്പാദ്യം മുഴുവനായി ചെലവഴിച്ചുകൊണ്ടുള്ള ജീവിതം നിങ്ങള്‍ ഉപേക്ഷിക്കും. അനാവശ്യമായ ആഡംബരങ്ങള്‍ക്ക് പണം ചെലവഴിക്കാതെ നിക്ഷേപിക്കാനും ലാഭിക്കാനും ശീലിക്കും.
  5. വരുമാന സ്രോതസുകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമം നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും. ഇത് ഒരു ജോലി നഷ്ടപ്പെട്ടാലും നിങ്ങളെ സാമ്പത്തികമായി സഹായിക്കും.
  6. മറ്റൊരു ജോലി ഉള്ളതിനാലും ആവശ്യത്തിന് പണം സമ്പാദിക്കാന്‍ സാധിച്ചതിനാലും ജോലി നഷ്ടപ്പെടുമെന്ന ചിന്ത നിങ്ങളില്‍ നിന്നും പൂര്‍ണമായിട്ടും അകലും. നിങ്ങളുടെ സാമ്പത്തിക ഭദ്രത ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ അകറ്റുകയും സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുകയും ചെയ്യും.
  7. ജോലി ചെയ്യാതെ പണം സമ്പാദിക്കാനുള്ള മാര്‍ഗം സ്വീകരിക്കും. അതിനര്‍ത്ഥം തെറ്റായ രീതിയിലൂടെ പണം സമ്പാദിക്കും എന്നല്ല. പകരം എപ്പോഴും പണം തിരികെ നല്‍കാനുള്ള നിക്ഷേപങ്ങളോ വാടക വസ്തുക്കളോ പോലുള്ള വരുമാന വഴികള്‍ നിങ്ങള്‍ കണ്ടെത്തുമെന്നാണ്.
  8. സമ്പത്തുണ്ടെന്ന് മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാനായി ശ്രമിക്കുന്നതിന് പകരം ഭാവിയിലേക്കായി വളരുന്നതിലും പണം നിക്ഷേപിക്കുന്നതിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനായി ശ്രദ്ധിക്കും.
കുങ്കുമപ്പൂവിട്ട ചായ കുടിച്ചാൽ
അത്തിപ്പഴം കൊണ്ട് പല ഗുണങ്ങൾ, അറിയാം
സൺ ടാൻ മാറ്റാനുള്ള പൊടിക്കൈകൾ
എത്ര ശ്രമിച്ചാലും മാറില്ല, ഇത് നിങ്ങളുടെ വിധി