7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ബമ്പർ അടിക്കും; ഡിഎയും, ദീപാവലി ബോണസും ഉടൻ?
7th Pay Commission DA Hike: ഇത്തരത്തിൽ ഡിഎ വർധിച്ചാൽ നിലവിലെ 50% ൽ നിന്ന് 54% ആയി അത് ഉയരും. ഈ വർഷം 2024 മാർച്ചിലാണ് സർക്കാർ ഡിഎ 4% വർദ്ധിപ്പിച്ചത്

കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരുന്ന ആ സുപ്രധാന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന. ഏഴാം ശമ്പള കമ്മീഷൻ്റെ ഭാഗമായി ഡിഎ വർദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ക്ഷാമബത്തയിൽ വർധനവ് ഈ ആഴ്ച തന്നെ.യായിരിക്കും പ്രഖ്യാപിക്കുമെന്നാണ് സൂചന. ഒരു കോടി കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഇതു വഴി നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ക്ഷാമബത്തയിൽ (ഡിഎ) 3 മുതൽ 4 ശതമാനം വരെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
ഇത്തരത്തിൽ ഡിഎ വർധിച്ചാൽ നിലവിലെ 50% ൽ നിന്ന് 54% ആയി അത് ഉയരും. ഈ വർഷം 2024 മാർച്ചിലാണ് സർക്കാർ ഡിഎ 4% വർദ്ധിപ്പിച്ചത്. ഓരോ ആറു മാസത്തിലും ഡിഎ അവലോകനം ചെയ്യും. പ്രഖ്യാപനം മുൻകാല പ്രാബല്യത്തോടെയായതിനാൽ ജനുവരി 1 മുതൽ ഒക്ടോബർ 1 വരെ ഇത് ബാധകമായിരിക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇത്തവണത്തെ ദീപാവലി ബോണസും ഒക്ടോബറിലെ ശമ്പളത്തിൽ വരും.
ഡിഎ കണക്കാക്കുന്നത്
ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സിൻ്റെ (എഐസിപിഐ) ശരാശരിയെ അടിസ്ഥാനമാക്കിയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധന നടപ്പാക്കുന്നത്. ഇത് കൊണ്ട് തന്നെ ഇൻഡെക്സിലെ മാറ്റങ്ങൾ ജീവനക്കാരുടെ ശമ്പളത്തിലും പ്രതിഫലിക്കും. നിലവിലെ നിരക്കിൽ നിന്നും ഇത്തവണ 3% ഡിഎ
വർധനയുണ്ടായാൽ, 18,000 രൂപ അടിസ്ഥാന ശമ്പളമുള്ളവർക്ക് പ്രതിമാസ ഡിഎ 9,000 രൂപയിൽ നിന്ന് 9,540 രൂപയായി ഉയരും. മറിച്ച് 4% വർധനയുണ്ടെങ്കിൽ, അത് 9,720 രൂപയാകും.
ഉത്സവ സീസണിൽ ആശ്വാസം
ഒക്ടോബറിലെ ഡിഎ വർദ്ധന നടപ്പാക്കുന്നതോടെ ഉത്സവ സീസൺ ജീവനക്കാർക്കും പെൻഷൻകാർക്കും സാമ്പത്തികപരമായി ആശ്വാസ മാസമാകും. പണപ്പെരുപ്പം നേരിടാൻ ഈ ഡിഎ വർദ്ധന സഹായകമാകും, കൂടാതെ 1 കോടി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിൻ്റെ നേരിട്ടുള്ള നേട്ടം ലഭിക്കും.
എട്ടാം ശമ്പള കമ്മീഷനുള്ള തയ്യാറെടുപ്പ്
നിലവിൽ ഡിഎ വർധിപ്പിക്കുന്നതിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലുമാണ് സർക്കാരിൻ്റെ ശ്രദ്ധ അതേസമയം എട്ടാം ശമ്പള കമ്മീഷനെ സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. നവരാത്രി ദിനത്തിൽ ഡിഎ വർധനക്കായി കാത്തിരിക്കുകയാണ്ജീവനക്കാർ.