5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

7th Pay Commission : അൽപം വൈകിയാൽ എന്താ! സർക്കാർ ജീവനക്കാർക്ക് കോളടിച്ചു; ക്ഷാമബത്ത ഉയർത്തി

Central Government Employees DA Hike : രണ്ട് ശതമാനം ഡിഎ ആണ് കേന്ദ്രം ഉയർത്തിയിരിക്കുന്നത്. ഏപ്രിലിലെ ശമ്പളത്തിനൊപ്പം ഉയർത്തിയ ഡിഎ ലഭിക്കുന്നതാണ്

7th Pay Commission : അൽപം വൈകിയാൽ എന്താ! സർക്കാർ ജീവനക്കാർക്ക് കോളടിച്ചു; ക്ഷാമബത്ത ഉയർത്തി
Representational ImageImage Credit source: DEV IMAGES/Moment/Getty Images
jenish-thomas
Jenish Thomas | Published: 28 Mar 2025 21:36 PM

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ഇതാ സന്തോഷ വാർത്ത. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും (ഡിഎ) പെൻഷൻ ഉപയോക്താക്കൾക്കുള്ള ക്ഷാമാശ്വാസവും (ഡിആർ) ഉയർത്താൻ കേന്ദ്ര ക്യാബിനെറ്റ് അനുമതി നൽകി. രണ്ട് ശതമാനം ഡിഎയും ഡിആറുമാണ് കേന്ദ്ര ഉയർത്താൻ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ജീവനക്കാർക്ക് ലഭിക്കാനുള്ള ക്ഷാമബത്ത 53 ശതമാനത്തിൽ 55 ശതമാനമായി ഉയർന്നു. ജനുവരി ഒന്നാം തീയതി മുതൽ മുൻകാല പ്രാബല്യത്തിൽ സർക്കാർ ജീവനക്കാർക്ക് ശമ്പള വർധനവ് ലഭിക്കുന്നതാണ്.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നിർണയം നടത്താനുള്ള എട്ടാം ശമ്പളക്കമ്മീഷൻ മുന്നോടിയായിട്ടുള്ള ഈ വർധനവ് വലിയ പ്രതീക്ഷയാണ് ജീവനക്കാർക്ക് നൽകുന്നത്. 48.66 ലക്ഷം കേന്ദ്രത്തിൻ്റെയും ജീവനക്കാർക്കും 66.55 ലക്ഷം പെൻഷൻ ഉപയോക്താക്കൾക്കും വർധനവിൻ്റെ ഗുണഫലം ലഭിക്കുക. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയത്. അന്ന് മൂന്ന് ശതമാനം വർധിപ്പിച്ചത്.

ALSO READ : Banks Hidden Fees: ബാങ്കുകൾ രഹസ്യമായി നിങ്ങളിൽ നിന്ന് പണം ഈടാക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കേരളത്തിൽ ഉയർത്തിയത് മൂന്ന് ശതമാനം ഡിഎ

അതേസമയം സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനമാണ് ഉയർത്തിയത്. 2022 ജനുവരിയിൽ നൽകേണ്ട ഡിഎയാണ് ഇപ്പോൾ നൽകാൻ പോകുന്നത്. ഏപ്രിൽ ശമ്പളത്തിനൊപ്പം ഡിഎ ഉയർത്തിയത് മുൻകാല പ്രാബല്യത്തിന് അനുസരിച്ച് ശമ്പളം വർധനവ് ലഭിക്കുന്നതാണ്. എന്നാൽ 36 മാസത്തെ 16% കുടിശ്ശികയെ കുറിച്ച് ഇപ്പോഴും സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്.

എന്താണ് ഡിഎ?

രാജ്യത്തെ പണപ്പെരുപ്പത്തിന് അനുസരിച്ച് ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഡിഎയിൽ വർധനവ് നിർണയിക്കുന്നത്. സിപിഐ-ഇൻഡെക്സ് പ്രകാരമാണ് ഡിഎ വർധനവ് എത്ര വേണമെന്ന് തീരുമാനിക്കുക.