7th Pay Commission : സർക്കാർ ജീവനക്കാർക്കുള്ള കേന്ദ്രത്തിൻ്റെ ദീപാവലി സമ്മാനം ഇതാ; ഡിഎ ഉയർത്തി

7th Pay Commission DA Hike: ഇതിന് മുൻപ് മാർച്ചിലാണ് ക്ഷാമബത്ത വർധിപ്പിച്ചത്. അന്ന് നാലുശതമാനം വർധന വരുത്തിയിരുന്നു.

7th Pay Commission : സർക്കാർ ജീവനക്കാർക്കുള്ള കേന്ദ്രത്തിൻ്റെ ദീപാവലി സമ്മാനം ഇതാ; ഡിഎ ഉയർത്തി

പ്രതീകാത്മക ചിത്രം (Image courtesy : Pixabay)

Published: 

16 Oct 2024 15:28 PM

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷിക്കാനുള്ള വക നൽകിക്കൊണ്ട് ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള സർക്കാരിന്റെ ദീപാവലി സമ്മാനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി മാറും.

ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്നാണ് വിവരം. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് മന്ത്രിസഭായോഗത്തിന്റെ ഈ തീരുമാനം. ഇതോടെ 18,000 രൂപ അടിസ്ഥാന ശമ്പളമായുള്ള എൻട്രി ലെവൽ ജീവനക്കാരുടെ ക്ഷാമബത്തയിൽ പ്രതിമാസം ഏകദേശം 540 രൂപയുടെ വർധന ഉണ്ടാവും എന്നാണ് കണക്കുകൂട്ടൽ.

ALSO READ – ആഹാ ഈ ടിക്കറ്റല്ലേ പോക്കറ്റില്‍? ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യം കടാക്ഷിച്ചത് ഈ നമ്പറിന്‌

പുതുക്കിയ ക്ഷാമബത്ത ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതിന് മുൻപ് മാർച്ചിലാണ് ക്ഷാമബത്ത വർധിപ്പിച്ചത്. അന്ന് നാലുശതമാനം വർധന വരുത്തിയിരുന്നു. നിലവിലെ 50 ശതമാനത്തിലേക്ക് ക്ഷാമബത്ത ഉയർന്നത് അന്ന് നാലു ശതമാനം കൂട്ടിയതോടെയാണ്. ക്ഷാമബത്തയും ക്ഷാമാശ്വാസവും വർധിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് സെപ്റ്റംബർ 30 ന് ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

എന്നാൽ ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ജീവനക്കാരുടെ ഡിഎ 50 ശതമാനമായാൽ അടുത്ത വർധനവ് പൂജ്യത്തിൽ നിന്നും ആരംഭിക്കണമെന്നാണ്. അതുവരെ ലഭിച്ച ഡിഎ അടിസ്ഥാന ശമ്പളത്തിനൊപ്പം ചേർക്കും. അതോടെ ശമ്പളത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാർ പ്രതീക്ഷിക്കുന്നത്.

ഡിഎ അടിസ്ഥാന ശമ്പളത്തിനൊപ്പം ചേർക്കുമ്പോൾ 9,000 രൂപ വരെ ജീവനക്കാരുടെ ശമ്പളിത്തിൽ വർധനവുണ്ടായേക്കാം. ഏറ്റവും ഒടുവിൽ 2016 ലാണ് ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിലേക്ക് ലയിപ്പിച്ച് ഡിഎ പൂജ്യമാക്കി മാറ്റിയത്.

ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ഇതാ പ്രതിവിധി
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ