5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

DA Hike 2025: ഹോളിക്ക് മുൻപ് ഡിഎ വർധന; കേന്ദ്ര ജീവനക്കാർക്ക് ലോട്ടറിയോ?

7th Pay Commission 2025 Updates : ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ക്ഷാമബത്ത (ഡിഎ വർധന 2025) വർഷത്തിൽ രണ്ടുതവണ ഉണ്ടാവും. ആദ്യ വർദ്ധന ജനുവരി 1 മുതൽ പ്രാബല്യത്തിലാണ് നടപ്പാക്കുന്നത്

DA Hike 2025: ഹോളിക്ക് മുൻപ് ഡിഎ വർധന; കേന്ദ്ര ജീവനക്കാർക്ക് ലോട്ടറിയോ?
Da Arrears 2025Image Credit source: TV9 Network
arun-nair
Arun Nair | Updated On: 26 Feb 2025 20:11 PM

ക്ഷാമബത്ത വർധന കാത്തിരിക്കുന്ന കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത. 2025 ലെ ഹോളിക്ക് മുമ്പ് ക്ഷാമ ബത്ത വർധന ഉണ്ടാവുമെന്നാണ് വിശ്വാസം. മാർച്ച് 14-നാണ് ഹോളി. അതിന് മുൻപ് തന്നെ ക്ഷാമബത്തയിൽ വർധന പ്രതീക്ഷിക്കാം. പണപ്പെരുപ്പത്തിൻ്റെ സമ്മർദ്ദത്തിൽ നിന്നും താത്കാലിക ആശ്വാസം ലഭിക്കും, ഇതുവഴി ജീവനക്കാരുടെ ശമ്പളത്തിലും  പെൻഷനിലും വർദ്ധന ഉണ്ടാകാൻ സാധ്യതയുണ്ട്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ക്ഷാമബത്ത (ഡിഎ വർധന 2025) വർഷത്തിൽ രണ്ടുതവണ ഉണ്ടാവും. ആദ്യ വർദ്ധന ജനുവരി 1 മുതൽ പ്രാബല്യത്തിലാണ് നടപ്പാക്കുന്നത്, രണ്ടാമത്തേത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. അതായത്, 2025 ലെ ആദ്യ വർദ്ധനവ് 2025 ജനുവരി 1 മുതൽ ബാധകമാകും, അതിന്റെ ഔദ്യോഗിക പ്രഖ്യാപനം 2025 മാർച്ചിൽ ഉണ്ടാവാം. നിലവിൽ സർക്കാർ ഇതുവരെ ക്ഷാമബത്ത സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല.

ഡിഎ എത്രത്തോളം വർദ്ധിക്കും

ഹോളിയോട് അനുബന്ധിച്ച് കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA വർദ്ധനവ് 2025) 3 മുതൽ 4 ശതമാനം വരെ വർദ്ധിച്ചേക്കുമെന്നാണ് വിവിധ സർക്കാർ സംഘടനകൾ പറയുന്നത്. ഇതിൽ പ്രതിമാസം 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള എൻട്രി ലെവൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 2025 ജനുവരി 1 മുതൽ പ്രതിമാസം 540-720 രൂപ വരെ വർദ്ധിക്കാം.

കഴിഞ്ഞ വർഷം വർധന

2024 ഒക്ടോബറിൽ, അതായത് കഴിഞ്ഞ വർഷം, സർക്കാർ ഡിഎ 3% ആണ് വർദ്ധിപ്പിച്ചത്, ഇതുവഴി കേന്ദ്ര ജീവനക്കാർക്ക്ല പ്രതിമാസ ഡിഎ ആകെ 50% ൽ നിന്ന് 53% ആയി ഉയർന്നു. അതേ സമയം, 2024 മാർച്ചിൽ, സർക്കാർ ഡിഎ 4% വർദ്ധിപ്പിച്ചിരുന്നു, അതുവഴിയാണ് ക്ഷാമബത്ത 50% ആയി ഉയർന്നത്.

ഡിഎ കണക്കുകൂട്ടൽ

അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI) അടിസ്ഥാനമാക്കിയാണ് ഡിയർനെസ് അലവൻസ് തീരുമാനിക്കുന്നത്. കഴിഞ്ഞ 12 മാസത്തെ ശരാശരി AICPI ഡാറ്റ കണക്കിലെടുത്താണ് സർക്കാർ ഡിയർനെസ് അലവൻസ് അതായത് DA (ഡിയർനെസ് അലവൻസ് വർദ്ധന), ഡിയർനെസ് റിലീഫ് വർദ്ധന എന്നിവയുടെ നിരക്കുകൾ നിശ്ചയിക്കുന്നത്.