5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

7th Pay Commission : ഈ സർക്കാർ ജീവനക്കാർക്ക് അടിച്ചു മോനെ ബമ്പർ; ദീപാവലിക്ക് ബോണസായി ലഭിക്കുക 20%

7th Pay Commission Updates : തമിഴ്നാട് സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ബോണസാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിന് പുറമെ ഡിഎംകെ സർക്കാർ പ്രത്യേക അലവൻസും തങ്ങളുടെ ജീവനക്കാർക്ക് നൽകുന്നുണ്ട്.

7th Pay Commission : ഈ സർക്കാർ ജീവനക്കാർക്ക് അടിച്ചു മോനെ ബമ്പർ; ദീപാവലിക്ക് ബോണസായി ലഭിക്കുക 20%
പ്രതീകാത്മക ചിത്രം (Image Courtesy : David Talukdar/Moment/Getty Images)
jenish-thomas
Jenish Thomas | Published: 11 Oct 2024 20:22 PM

ചെന്നൈ : ദീപാവലിയോട് അനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കുള്ള ബോണസ് (Diwali Bonus) പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ബോണസിനോടൊപ്പം പ്രത്യേകം അലവൻസും ഡിഎംകെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട് സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 2.27 ലക്ഷം വരുന്ന ജീവനക്കാർക്കാണ് ഇതിൻ്റെ ഗുണഫലം ലഭിക്കുക. ജീവനക്കാർക്ക് ബോണസും പ്രത്യേക അലവൻസും നൽകുന്നതിനായി സർക്കാർ 369.65 കോടി മാറ്റിവെച്ചിട്ടുണ്ട്.

സർക്കാരിന് മികച്ച വരുമാനം സൃഷ്ടിച്ചു നൽകുന്ന വകുപ്പുകളുടെ ഗ്രൂപ്പ് സി, ഗ്രീപ്പ് ഡി ജീവനക്കാർക്ക് ശമ്പളത്തിൻ്റെ 8.3 ശതമാനമാണ് ദീപാവലി ബോണസായി ലഭിക്കുക. ഇതിനോടൊപ്പം 11.67 ശതമാനം പ്രത്യേക അലവൻസും ലഭിക്കുന്നതാണ്. 8,400 മുതൽ 16,800 രൂപ വരെയാണ് ഈ ജീവനക്കാർക്ക് ബോണസായി ലഭിക്കുക. വലിയ വരുമാനം സൃഷ്ടിക്കാത്ത വകുപ്പുകളുടെ ജീവനക്കാർക്കും ശമ്പളത്തിൻ്റെ 8.33 ശതമാനം ബോണസായിട്ട് തന്നെ നൽകുന്നുണ്ട്. അതേസമയം ഈ ജീവനക്കാർക്ക് 1.67 ശതമാനം മാത്രമെ പ്രത്യേക അലവൻസായി അനുവദിച്ചിട്ടുള്ളൂ.

ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ബമ്പർ അടിക്കും; ഡിഎയും, ദീപാവലി ബോണസും ഉടൻ?

തമിഴ്നാട് സർക്കാരിന് മികച്ച വരുമാനം സൃഷ്ടിച്ചു നൽകുന്ന വൈദ്യുതി, ടിഎൻഎസ്ആർടിസി, സിവിൽ സപ്ലൈസ്, ക്ഷീരം തുടങ്ങിയ വകുപ്പിലെ ജീവനക്കാർക്ക് 20 ശതമാനമാണ് ബോണസും പ്രത്യേക അലവൻസുമായി ലഭിക്കുക. തമിഴ്നാട് ഹൌസിങ് ബോർഡ്, ചെന്നൈ കോർപ്പറേഷൻ ജല വിതരണം ശുചീകരണ ബോർഡ് തുടങ്ങിയ ജീവനക്കാർക്ക് പത്ത് ശതമാനമാണ് ബോണസും അലവൻസും ലഭിക്കുക. 20 ശതമാനം ബോണസും അലവൻസിനും പുറമെ സിവിൽ സപ്ലൈസ് ജീവനക്കാർക്ക് 3000 അധിക അലവൻസും സർക്കാർ നൽകുന്നതാണ്. സർക്കാരിൻ്റെ കീഴിലുള്ള മറ്റ് ജീവനക്കാരുടെ ബോണസ് സംബന്ധിച്ചുള്ള വിവരങ്ങൾ മറ്റൊരു ഉത്തരവിലൂടെ അറിയിക്കുന്നതാണെന്ന് സർക്കാർ അറിയിച്ചു.

അതേസമയം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധനവിന് കുറിച്ച് ഇതുവരെ അറിയിപ്പുണ്ടായിട്ടില്ല. നവരാത്രയെത്തിട്ടും ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ആനുകൂല്യങ്ങൾ നൽകുന്നത് വൈകുന്നതിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. ഡി.എ വർധന വൈകുന്നതും ഉൽസവ ബത്ത പ്രഖ്യാപിക്കാത്തതും ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്‌സിന്റെ നേതൃത്വത്തിൽ ധനകാര്യ മന്ത്രി നിർമല സീതാരാമൻ കത്ത് നൽകി. സാധാരണയായി സെപ്റ്റംബർ മാസത്തിലാണ് കേന്ദ്ര തങ്ങളുടെ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധന എത്രയാണെന്ന് അറിയിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇത്തവണ മൂന്ന് ശതമാനം ഡിഎ ഉയരാനാണ് സാധ്യത.

പ്രതിവർഷം രണ്ട് തവണയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ മാർച്ചിൽ മാത്രമാണ് ഡിഎ ഉയർത്തിയത്. അന്ന് നാല് ശതമാനമാണ് കേന്ദ്രം വർധിപ്പിച്ചത്. ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചതോടെ ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള സർക്കാർ ജീവനക്കാരുടെ ഡിഎ 50 ശതമാനമായി. ഇനി പൂജ്യത്തിൽ നിന്നും വീണ്ടും ക്ഷാമബത്ത വർധനവുണ്ടാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സർക്കാർ ജീവനക്കാർ. അതോ ഇനി എട്ടാം ശമ്പള കമ്മീഷൻ വരുമോ ജീവനക്കാർക്കുള്ളിൽ സംശയം നിലനിൽക്കുന്നുണ്ട്.

ഇനിയും ക്ഷാമബത്ത വർധിപ്പിച്ചാൽ ഇത്രയും നാളും ഉയർത്തിയ ഡിഎ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിനൊപ്പം ചേരും. തുടർന്ന് പൂജ്യത്തിൽ നിന്നുമാണ് അടുത്ത ക്ഷാമബത്ത വർധന കണക്ക് കൂട്ടുക. ഇതിനോടൊപ്പം എച്ച്ആർഎ, സ്കൂൾ ഫീസ് അലവൻസ്, സിഎഎ തുടങ്ങിയ നിരവധി അലവൻസുകളിലും മാറ്റം വരും. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ വിവരം സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് ജീവനക്കാരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Latest News