7th Pay Commission : കോവിഡ് സമയത്ത് പിടിച്ചുവെച്ച ഡിഎ ലഭിക്കുമോ? ധനമന്ത്രാലയം പറയുന്നത് ഇങ്ങനെ

7th Pay Commission DA Arrears : കോവിഡ് സമയത്ത് 18 മാസത്തെ ക്ഷാമബത്തയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര സർക്കാർ പിടിച്ചുവെച്ചത്. ഇതിലൂടെ 34,400 കോടി കുടിശ്ശികയാണ് കേന്ദ്രം സർക്കാർ ജീവനക്കാർക്ക് നൽകാനുള്ളത്.

7th Pay Commission : കോവിഡ് സമയത്ത് പിടിച്ചുവെച്ച ഡിഎ ലഭിക്കുമോ? ധനമന്ത്രാലയം പറയുന്നത് ഇങ്ങനെ

Representational Image (Image Courtesy : Social Media Image)

Published: 

09 Aug 2024 11:52 AM

ന്യൂ ഡൽഹി : കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും പിടിച്ചുവെച്ച 18 മാസത്തെ ഡിഎ/ഡിആർ കുടിശ്ശിക (DA/DR Arrears) നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി ധനമന്ത്രാലയം. പാലർമെൻ്റിലെ വർഷകാല സമ്മേളനത്തിലാണ് ക്ഷാമബത്ത കുടിശ്ശിക സർക്കാർ ജീവനക്കാർക്ക് തിരികെ നൽകുമോ എന്ന എം.പിമാരുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധര്യ മറുപടി നൽകിയിരിക്കുന്നത്. ഈ പിടിച്ചുവെച്ചിരിക്കുന്ന ഡിഎ/ഡിആർ കുടിശ്ശിക (Central Government Employees DA/DR Arrears) തിരിച്ചു നൽകാനാകില്ലയെന്നാണ് കേന്ദ്ര സഹമന്ത്രി എം.പിമാരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി തുടരുന്നു

കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രത്യാഘാതം 2020-21 സാമ്പത്തിക വർഷത്തിന് ശേഷം തുടരുന്നു. അതിനാൽ പിടിച്ചുവെച്ചിരിക്കുന്ന കുടിശ്ശിക പിൻവലിക്കാൻ കഴിയില്ലയെന്ന് കേന്ദ്രമന്ത്രി രാജ്യസഭയിൽ പറഞ്ഞു. എം.പിമാരായ ജാവേദ് അലി ഖാൻ, റാംജി ലാൽ സുമൻ എന്നിവരുടെ ചോദ്യത്തിനാണ് പങ്കജ് ചൗധര്യ രാജ്യസഭയിൽ മറുപടി നൽകിയത്. മരവിപ്പിച്ചിരിക്കുന്ന ഗഡുക്കൾ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നുയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : Kerala DA Arrears: എത്രയായാലും മതിയാവില്ല; ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ നൽകാനുള്ളത് 37,500 കോടി

കേന്ദ്രം പിടിച്ചുവെച്ചിരിക്കുന്ന തുക എത്രയാണ്?

2020 ജനുവരി, 2020 ജൂലൈ, 2021 ജനുവരി എന്നീ മൂന്ന് ഗഡുക്കളായി (18 മാസം) നൽകേണ്ട ഡിഎയും ഡിആറുമാണ് കേന്ദ്ര കോവിഡിനെ തുടർന്ന് പിടിച്ചുവെച്ചത്. സർക്കാർ ജീവനക്കാർക്ക് നൽകേണ്ട 34,400 കോടി രൂപയാണ് ഇതിലൂടെ കേന്ദ്രം ലഭിച്ചത്. കോവിഡിനെ തുടർന്നുണ്ട് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രം ഈ പിടിച്ചുവെച്ച തുക ഉപയോഗിക്കുകയും ചെയ്തു. ഈ കുടിശ്ശിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ജീവനക്കാരുടെ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയിച്ചിരുന്നു.

ഇത്തവണ ഡിഎ 3% ഉയരും

ജൂലൈ മാസത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത വർധനവിൽ തീരുമാനമായിയെന്നാണ് ബിസിനെസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തവണ സർക്കാർ ജീവനക്കാർക്ക് കേന്ദ്രം മൂന്ന് ശതമാനം ഡിഎ വർധിപ്പിച്ചു നൽകുമെന്നും ഇക്കാര്യത്തിൽ ധാരണയായിയെന്നുമാണ് റിപ്പോർട്ട്. ജൂൺ മാസത്തിലെ ഉപഭോക്തൃ വില സൂചിക (സിപിഐ ഇൻഡെക്സ്) 2023 ഡിസംബറിനെക്കാൾ ഏഴ് പോയിൻ്റ് വർധന രേഖപ്പെടുത്തി. ഇതെ തുടർന്ന് ക്ഷാമബത്ത മൂന്നാം ശതമാനം ഉയർത്താൻ സാധ്യതയുള്ളത്. സെപ്റ്റംബർ മാസം ആദ്യ ആഴ്ചയോടെ കേന്ദ്ര ക്യാബിനെറ്റിൻ്റെ അംഗീകാരം ലഭിച്ചേക്കും.

Related Stories
EPFO : തൊഴിലുടമയുടെ അനുമതിയില്ലാതെ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം; ഇപിഎഫ്ഒയുടെ പുതിയ മാറ്റം അറിഞ്ഞില്ലേ?
India’s Gold Reserves : പൊന്നിനോളം പോന്ന സുരക്ഷിത നിക്ഷേപം വേറൊന്നുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം കേരളത്തിന് തൊട്ടടുത്ത്‌
SIP: 1,000 രൂപ നിക്ഷേപിച്ച് 1 കോടി രൂപ സ്വന്തമാക്കാം; എസ്‌ഐപി കഥയാകെ മാറ്റും
Gold Rate: മാറ്റമില്ലാതെ സ്വർണ വില; ഒരു പവന് ഇന്ന്‌ എത്ര നല്‍കണം? അറിയാം ഇന്നത്തെ നിരക്ക്
PAN card loan : 5000 ലോണ്‍ കിട്ടാന്‍ പാന്‍ കാര്‍ഡ് മാത്രം മതി; പക്ഷേ, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
Fixed Deposit Rates : ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാണോ പ്ലാന്‍? എങ്കില്‍ ഈ ബാങ്കുകള്‍ തരും എട്ട് ശതമാനത്തിലേറെ പലിശ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു