Kerala DA Hike : 3% ക്ഷാമബത്ത ഉയർത്തി; ഇനി സർക്കാർ ജീവനക്കാർക്കുള്ള ബാക്കി ഡിഎ കുടിശ്ശിക എത്രയാണ്?
Kerala Government Employees DA Hike And DA Arrears : ജനുവരി ഒന്നാം തീയതി മുതലുള്ള ക്ഷാമബത്തയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻ ഉപയോക്താക്കളുടെയും ക്ഷാമാശ്വാസവും വർധിപ്പിച്ചു. മൂന്ന് ശതമാനം ഡിഎ ആണ് ഉയർത്തിയത്. ഏപ്രിൽ മാസത്തെ ശമ്പളത്തിനൊപ്പം മേയിൽ ജനുവരി മുതൽ മുൻകാലപ്രാബല്യത്തിൽ ശമ്പളവർധനവുണ്ടാകുമെന്ന് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. 2022 ജനുവരിയിൽ നൽകേണ്ട ഡിഎയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. അതേസമയം 36 മാസത്തെ ഡിഎ കുടിശ്ശികയെ കുറിച്ച് യാതൊരു സൂചനയും സർക്കാർ ജീവനക്കാർക്ക് നൽകിട്ടില്ല.
സർക്കാർ ജീവനക്കാർക്ക് പുറമെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഡിഎയിലും ഡിആർലും സമാനമായി വർധനവുണ്ടാകും. യുജിസി, എസ്ഐസിടി മെഡക്കിൽ തുടങ്ങിയ മേഖലയിലെ അധ്യാപകർക്കും ക്ഷാമബത്ത വർധിപ്പിക്കും. 36% ഡിഎയും ഡിആറുമാണ് ഉയർത്തിയിരിക്കുന്നത്.
അതേസമയം ചോദ്യചിഹ്നമായി നിൽക്കുന്നത് 36 മാസത്തെ ഡിഎ കുടിശ്ശികയാണ്. പല 2022 ജൂലൈ മുതൽ 2024 ജൂലൈ വരെയുള്ള 36 മാസത്തെ കുടിശ്ശികയാണ് ഇനി സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്ക് നൽകാൻ ബാക്കിയുള്ളത്. 16 ശതമാനം ക്ഷാമബത്തയാണ് സർക്കാർ കുടിശ്ശികയായി പിടിച്ചുവെച്ചിരിക്കുന്നത്.