5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

രാജ്യത്ത് ഇലക്ട്രോണിക്‌സ് ഉത്പന്നക്കയറ്റുമതിയിൽ 24 ശതമാനം വളർച്ച

മൊബൈൽഫോൺ കയറ്റുമതിയിൽമാത്രം 35 ശതമാനം വളർച്ച നേടാൻ രാജ്യത്തിനായി.

രാജ്യത്ത് ഇലക്ട്രോണിക്‌സ് ഉത്പന്നക്കയറ്റുമതിയിൽ 24 ശതമാനം വളർച്ച
24 percent growth in electronics product exports
neethu-vijayan
Neethu Vijayan | Published: 18 Apr 2024 12:01 PM

മുംബൈ: മൊബൈൽഫോൺ ഉൾപ്പെടെ രാജ്യത്തുനിന്നുള്ള ഇലക്ട്രോണിക്‌സ് ഉല്പന്ന കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം 24 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. വാണിജ്യമന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുപ്രകാരം 2912 കോടി ഡോളറിന്റെ (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉല്പന്നങ്ങളാണ് 2023-’24 സാമ്പത്തികവർഷം കയറ്റിയയച്ചത്. തൊട്ടുമുൻവർഷമിത് 2355 കോടി (1.96 ലക്ഷം കോടി രൂപ) ഡോളറായിരുന്നു. ഉല്പന്ന കയറ്റുമതിയിൽ 2023-’24 സാമ്പത്തികവർഷം 3.11 ശതമാനം മാത്രമാണ് വളർച്ച.

മൊബൈൽഫോൺ കയറ്റുമതിയിൽമാത്രം 35 ശതമാനം വളർച്ച നേടാൻ രാജ്യത്തിനായി. മുൻവർഷത്തെ 1110 കോടി (92,696 കോടി രൂപ) ഡോളറിൽനിന്ന് 1500 കോടി ഡോളറായാണ് (1.25 ലക്ഷം കോടി രൂപ) മൊബൈൽഫോൺ കയറ്റുമതി ഉയർന്നത്. ഇതിൽ 65 ശതമാനം വിഹിതവും ഐഫോണിന്റേതാണ്. ഏകദേശം 1000 കോടി ഡോളറിന്റെ (83,510 കോടി രൂപ) ഐഫോൺ ഇന്ത്യയിൽ നിന്ന് കയറ്റിയയച്ചതായാണ് കണക്ക്. 2022-’23 സാമ്പത്തികവർഷമിത് 500 കോടി ഡോളറായിരുന്നു.

ഇന്ത്യയിൽ മൊബൈൽഫോൺ ഉല്പാദനരംഗത്ത് പ്രാദേശിക മൂല്യവർധനയിൽ കാര്യമായ പുരോഗതിയുണ്ടായതായി അധികൃതർ സൂചിപ്പിച്ചു. മൊബൈൽഫോണിന്റെതന്നെ ഘടകഭാഗങ്ങൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനും തുടക്കമായിട്ടുണ്ട്. ഐഫോണിനായുള്ള ക്യാമറ ഇന്ത്യയിൽ നിർമിക്കുന്നതിന് ടാറ്റ ഗ്രൂപ്പമായി സഹകരിക്കുന്നതിന് ചർച്ചകൾക്കു തുടക്കമായി. പെഗാട്രോൺ ഫാക്ടറി ഏറ്റെടുക്കുന്നതിനായി ചർച്ചകൾ നടക്കുന്നു. കൂടാതെ, ഐഫോൺ പുറംചട്ട ഉൾപ്പെടെ ഘടകങ്ങളും ടാറ്റ ഗ്രൂപ്പ് നിർമ്മിച്ചുനൽകുന്നുണ്ട്.