5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kochi Metro: സഞ്ചാരികളെ ഇതിലേ ഇതിലേ; കൊച്ചി മെട്രോ സ്‌റ്റേഷനിലേക്ക് 15 ഇലക്ട്രിക് ബസുകള്‍ വരുന്നു

ഇനി ഗൂഗിളും കെഎംആര്‍എലുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ്. ഗൂഗിള്‍ വാലറ്റില്‍ മെട്രോ ടിക്കറ്റും യാത്രാ പാസും ഇനി സൂക്ഷിക്കാന്‍ സാധിക്കുമെന്നും ബെഹ്‌റ പറഞ്ഞു

Kochi Metro: സഞ്ചാരികളെ ഇതിലേ ഇതിലേ; കൊച്ചി മെട്രോ സ്‌റ്റേഷനിലേക്ക് 15 ഇലക്ട്രിക് ബസുകള്‍ വരുന്നു
shiji-mk
Shiji M K | Published: 12 May 2024 13:23 PM

കൊച്ചി: സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് കെഎംആര്‍എല്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള 27 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയതോടെ കൂടുതല്‍ സഞ്ചാരികളെ കൊണ്ടുവരാന്‍ മെട്രോയ്ക്ക് സാധിച്ചിരുന്നു. ഒരു വര്‍ഷം കൊണ്ട് 365 യാത്രക്കാരെയാണ് ലക്ഷ്യമിടുന്നതെന്ന് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

പ്രതിദിനം ഒരു ലക്ഷം യാത്രക്കാര്‍ എന്ന നാഴികക്കല്ല് മെട്രോ പിന്നിട്ടിരിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി നേരത്തെ വാട്‌സ് ആപ്പ് ടിക്കറ്റിംഗ് അവതരിപ്പിച്ചിരുന്നു. ഇനി ഗൂഗിളും കെഎംആര്‍എലുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ്. ഗൂഗിള്‍ വാലറ്റില്‍ മെട്രോ ടിക്കറ്റും യാത്രാ പാസും ഇനി സൂക്ഷിക്കാന്‍ സാധിക്കുമെന്നും ബെഹ്‌റ പറഞ്ഞു.

ഡിജിറ്റല്‍ ടിക്കറ്റിംഗ് രംഗത്തെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് ഗൂഗിളുമായുള്ള പുതിയ കൈകോര്‍ക്കല്‍. ഐടി കണ്‍സള്‍ട്ടിങ് കമ്പനിയായ പ്രുഡന്റ് ടെക്‌നോളജീസ് ആണ് ഇതിനുള്ള സാങ്കേതിക സഹകരണം നല്‍കുന്നത്. 365 ദിവസത്തില്‍ 365 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്.

ഈ കാര്യം നടപ്പിലാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാം മെട്രോ സ്‌റ്റേഷനുകളോച് ചേര്‍ന്നും ഇലക്ട്രിക് ഓട്ടോ സേവനമുണ്ട്. 1000 ഓട്ടോകളാണ് പല സ്റ്റേഷനുകളിലായി സേവനം നടത്തുന്നത്. ഇതിന് പുറമേ ഇലക്ട്രിക് ബസുകള്‍ എത്തിക്കാനൊരുങ്ങുകയാണ് കെഎംആര്‍എല്‍.

15 ഇലക്ട്രിക് ബസുകള്‍ അടുത്ത മാസത്തോടെ എത്തും. കണക്ടിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിച്ചാല്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കും. ഇത് മെട്രോയുടെ വരുമാനം ഉയര്‍ത്താന്‍ സഹായിക്കും. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 6 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടാന്‍ മെട്രോയ്ക്ക് സാധിച്ചുവെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരുവനന്തപുരത്ത് മെട്രോ നിര്‍മ്മാണത്തിന് 11600 കോടി രൂപ ചെലവ് വരുമെന്നും അന്തിമ ഡിപിആര്‍ ജൂണില്‍ പൂര്‍ത്തിയാകുമെന്നും നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ് ഡിപിആര്‍. ഇതിന് അടുത്ത മാസം അംഗീകാരം ലഭിച്ചേക്കും.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ചാണ് നിര്‍മാണമെങ്കില്‍ പള്ളിപ്പുറത്തെ ടെക്‌നോ സിറ്റി മുതല്‍ പള്ളിച്ചല്‍ വരെ ഒന്നാം കോറിഡോര്‍ നിര്‍മ്മാണത്തിനായി 7503.18 കോടി രൂപ ചെലവ് വരും. കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെ രണ്ടാം കോറിഡോര്‍ നിര്‍മ്മാണത്തിന് 4057.7 കോടി രൂപയുമാണ് ചെലവ് വരുന്നത്.

30.8 കിലോമീറ്റര്‍ നീളമുള്ള ഒന്നാം കോറിഡോറില്‍ 25 സ്റ്റേഷനുകളുണ്ടായിരിക്കും. 15.9 കിലോമീറ്റര്‍ ദൂരത്തിലാണ് രണ്ടാം കോറിഡോറിന്റെ നിര്‍മാണം. ഇതിന്റെ ഭാഗമായി 13 സ്റ്റേഷനുകളുമാണുണ്ടാവുക. രണ്ടാം കോറിഡോറിലുള്ള ഈസ്റ്റ് ഫോര്‍ട്ട്, കിള്ളിപ്പാലം എന്നീ സ്റ്റേഷനുകള്‍ അണ്ടര്‍ ഗ്രൗണ്ട് സ്റ്റേഷനുകളായിരിക്കാനാണ് സാധ്യത.