Economic Survey 2024: പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ഇന്നുമുതൽ; സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ

Economic Survey: മൂന്നാം മോദി സർക്കാരിലും ധനമന്ത്രിയായി ചുമതലയേറ്റെടുത്ത നിർമല സീതാരാമൻ നാളെ രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. 2024- 25 കാലത്തെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിനായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്. 2023-24 കാലയളവിലെ സാമ്പത്തിക സർവേ ഉച്ചയ്ക്ക് ഒരു മണിക്ക് ലോക്‌സഭയിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്യസഭയിലും അവതരിപ്പിക്കും.

Economic Survey 2024: പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ഇന്നുമുതൽ; സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ

Finance Minister Nirmala Sitharaman. (Image Courtesy: PTI)

Updated On: 

22 Jul 2024 14:05 PM

ന്യൂഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനം (Parliament budget session) ഇന്ന് മുതൽ ആരംഭിക്കും. മൂന്നാം മോദി സർക്കാരിൻറെ (Modi Government) ആദ്യ ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. സാമ്പത്തിക സർവേ റിപ്പോർട്ട്‌ ഇന്ന് സഭയുടെ (Economic Survey 2024) മേശപ്പുറത്ത്‌ വയ്‌ക്കും. ഓഗസ്‌റ്റ് 12 വരെയാണ്‌ സമ്മേളനം നടക്കുക. നിരവധി വിവാദങ്ങൾക്കിടെയാണ് ബജറ്റ് സമ്മേളനം ചേരുന്നത്. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷപാർട്ടികളുടെ സഹകരണം കേന്ദ്രസർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ നടപടികളുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ തങ്ങളെ അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.

മൂന്നാം മോദി സർക്കാരിലും ധനമന്ത്രിയായി ചുമതലയേറ്റെടുത്ത നിർമല സീതാരാമൻ നാളെ രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. 2024- 25 കാലത്തെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിനായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ റിപ്പോർട്ടാണ് ഇന്ന് സഭയിൽ വയ്ക്കുക. 2023-24 കാലയളവിലെ സാമ്പത്തിക സർവേ ഉച്ചയ്ക്ക് ഒരു മണിക്ക് ലോക്‌സഭയിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്യസഭയിലും അവതരിപ്പിക്കും.

ALSO READ: കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം; വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ വൻകിട പദ്ധതികൾ പരി​ഗണനയിൽ

കർവാർ യാത്ര, നീറ്റ് ചോദ്യപേപ്പർ ചോർച്ച, കശ്‌മീർ, മണിപ്പുർ, അഗ്നിപഥ്‌, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. പ്രതിപക്ഷത്തിന് പുറമെ ഘടകക്ഷികളുടെ ആവശ്യങ്ങളും മോദി സർക്കാരിന് പരിഗണിക്കേണ്ടതായിട്ടുണ്ട്. കൂടാതെ ബിഹാർ, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ വേണമെന്ന ആവശ്യവുമായി എൻഡിഎ ഘടകകക്ഷികളായ ജെഡിയുവും ടിഡിപിയും രംഗത്തുണ്ട്‌.

എന്താണ് സാമ്പത്തിക സർവേ?

ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ് ധനമന്ത്രാലയം പാർലമെന്റിൽ അവതരിപ്പിക്കുന്ന നിർണായക രേഖയാണ് സാമ്പത്തിക സർവേ (ഇക്കണോമിക് സർവേ ഓഫ് ഇന്ത്യ) റിപ്പോർട്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാർഷിക റിപ്പോർട്ട് കാർഡ് എന്നും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. കഴിഞ്ഞ ഒരു വർഷക്കാലത്തെ സാമ്പത്തിക വ്യവസ്ഥയുടെ പ്രകടനം,​ കേന്ദ്രത്തിന്റെ ഇനി മുന്നോട്ടുള്ള നയങ്ങളുടെ ദിശ എന്നിവ വ്യക്തമാക്കുന്നതാകും സാമ്പത്തിക സർവേ റിപ്പോർട്ട്.

സാമ്പത്തിക സർവേ ഡോക്യുമെൻ്റ് രണ്ട് ഭാഗങ്ങളായി തരംതിരിക്കുന്നു. ‍രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതികളും വെല്ലുവിളികളും ഉൾപ്പെടുന്നതാണ് ആദ്യ ഭാ​ഗം. കൂടാതെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള മൊത്തത്തിലുള്ള അവലോകനവും ഇതിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കേന്ദ്രീകരിച്ചാണ് രണ്ടാം ഭാ​ഗം നീങ്ങുന്നത്.

ALSO READ: അന്ന് പ്രാധാന്യമേറെയുണ്ടായിരുന്ന ഹൽവാ ചടങ്ങ് ഇന്ന് ചടങ്ങുമാത്രമോ? ബജറ്റിലെ രസകരമായ ആചാരങ്ങൾ ഇങ്ങനെ…

ഇന്ത്യയിൽ 1950-51ലാണ് സാമ്പത്തിക സർവേ ആദ്യമായി അവതരിപ്പിച്ചത്. 1964വരെ പൊതുബജറ്റിനൊപ്പം അവതരിപ്പിച്ചിരുന്ന സർവേ പിന്നീട് 1965 മുതൽ ബജറ്റിൽ നിന്ന് വേർപെടുത്തുകയായിരുന്നു. ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിൻ്റെ സാമ്പത്തിക വിഭാഗമാണ് ഈ സർവേ റിപ്പോർട്ട് തയ്യാറാക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ മേൽനോട്ടത്തിലാകും ഇത് തയ്യാറാക്കുന്നത്.

അതേസമയം വിവിധ സാമ്പത്തിക മേഖലകളുടെ പ്രകടനത്തെക്കുറിച്ചുള്ള വിശദാംശങ്ങളും തൊഴിൽ, ജിഡിപി വളർച്ച, പണപ്പെരുപ്പം, ബജറ്റ് കമ്മി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സാമ്പത്തിക സർവേ റിപ്പോർട്ടിലുണ്ടാകും. ബജറ്റ് ചർച്ച ഇത്തവണ തീപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി വിവാദ വിഷയങ്ങൾ ഏറ്റെടുക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പുതിയ എംപിമാർ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യ സമ്മേളനത്തിൽ പല വിഷയങ്ങളും ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. ബജറ്റ് ചർച്ചയിൽ ഇവയെല്ലാം ചർച്ചാ വിഷയമായേക്കും.

ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ വിവിധ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർസ്ഥാനം ഒഴിച്ചിടരുതെന്നും ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷാംഗത്തെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഇതിന് സർക്കാർ മറുപടി നൽകിയിട്ടില്ല. എന്നാൽ സഭയുടെ അന്തസ്സ് സംരക്ഷിക്കേണ്ടത് കൂട്ടുത്തരവാദിത്വമാണെന്നും ഇടയ്ക്കിടെയുള്ള തടസ്സപ്പെടുത്തൽ ഒഴിവാക്കേണ്ടതാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

Related Stories
Budget 2025 : ഇത്തവണ ബജറ്റിൽ AI-ക്ക് പ്രത്യേക പരിഗണനയുണ്ടാകും; ലക്ഷ്യം ‘ഇന്ത്യ AI മിഷനെ’ കൂടുതൽ പ്രബലപ്പെടുത്തൻ
8th Pay Commission : എട്ടാം ശമ്പളക്കമ്മീഷൻ ഉണ്ടാകും ട്രേഡ് യൂണിയനുകളെ പിന്തുണച്ച് നിർമല സീതാരാമൻ; ശമ്പള വർധന എത്രയാകും?
Tax Clearance Certificate: ഇന്ത്യയിൽ നിന്ന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരാണോ? ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ രാജ്യം വിടാനാകില്ല
Nirmala sitharaman: ‘ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ല; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു മറുപടിയുമായി നിർമ്മലാ സീതാരാമൻ
Gold Rate Today : ബജറ്റിൽ പ്രഖ്യാപിച്ചു, ദേ സ്വർണവില താഴേക്ക് പോയി; പവന് കുറഞ്ഞത് 2000 രൂപ
Budget 2024: അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം; ആദായനികുതി നൽകുന്നവർക്ക് സമാധാനം…കേന്ദ്ര ബജറ്റ് 2024 ഒറ്റ നോട്ടത്തിൽ
ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം