Union Budget 2025: നിർമ്മല സീതാരാമൻ്റേത് എട്ടാമത്തേത്, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര്?
Union Budget 2025: രാജ്യത്ത് ഏറ്റവും കൂടുതൽ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറി. ഇതുവരെ എഴ് ബജറ്റ് അവതരിപ്പിച്ച നിർമ്മല എട്ടാം ബജറ്റിനുള്ള മുന്നോരുക്കത്തിലാണ്.
ഫ്രെബ്രുവരി ഒന്നിന് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർ്മ്മല സീതാരാമൻ അവതരിപ്പിക്കുക. രാജ്യത്ത് ഏറ്റവും കൂടുതൽ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറി. ഇതുവരെ എഴ് ബജറ്റ് അവതരിപ്പിച്ച നിർമ്മല എട്ടാം ബജറ്റിനുള്ള മുന്നോരുക്കത്തിലാണ്.
ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിമാർ ആരൊക്കെയാണ്?
കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചാണ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച് നിർമ്മല സീതാരാമൻ ചരിത്രം കുറിച്ചത്. ഇതിനു മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയത് മുൻ ധനമന്ത്രി മൊറാർജി ദേശായിയാണ്. 1959 നും 1963 നും ഇടയിൽ ആറ് ബജറ്റുകളാണ് മൊറാർജി ദേശായി അവതരിപ്പിച്ചത്. എന്നാൽ ഇന്നും ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചെന്ന നേട്ടം മൊറാർജി ദേശായിക്ക് തന്നെയാണ് സ്വന്തം. കാരണം ഇതുവരെ അദ്ദേഹം ആകെ 10 ബജറ്റുകൾ അവതരിപ്പിച്ചു.
Also Read: ഈ ബജറ്റ് കര്‍ഷകരുടേത് കൂടിയാകും; നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യത
1959-ലാണ് മൊറാർജി തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. പിന്നീട് അഞ്ച് വർഷം തുടർച്ചയായി അഞ്ച് സമ്പൂർണ ബജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചു. ഇതിനിടെയിൽ ഒരു ഇടക്കാല ബജറ്റും അദ്ദേഹം അവതരിപ്പിച്ചു. പിന്നീട് നാല് വർഷത്തിനു ശേഷം 1967-ൽ അദ്ദേഹം മറ്റൊരു ഇടക്കാല ബജറ്റും തുടർച്ചയായി മൂന്ന് വർഷം മൂന്ന് സമ്പൂർണ ബജറ്റുകളും അവതരിപ്പിച്ചു. ഇതോടെ പത്ത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്.
ഇതിനു തൊട്ടുപിന്നിൽ മുൻ ധനമന്ത്രി പി ചിദംബരം സ്ഥാനം പിടിച്ചു. ഒമ്പത് തവണയാണ് പി ചിദംബരൻ ബജറ്റ് അവതരിപ്പിച്ചത്.
1997ൽ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ജനാധിപത്യ ഐക്യമുന്നണി സർക്കാരിൻ്റെ കാലത്താണ് ചിദംബരം ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. 2004 മുതൽ 2014 വരെ യുപിഎ സർക്കാരുകളുടെ കാലത്തും അദ്ദേഹം നിരവധി തവണ ബജറ്റ് അവതരിപ്പിച്ചു. ഇതിന് പിന്നാലെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്. എട്ട് തവണയാണ് ഇദ്ദേഹം ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ചത്.1982-ലാണ് ആദ്യമായി മുഖർജി ബജറ്റ് അവതരിപ്പിച്ചത്. 2012-ലാണ് അദ്ദേഹത്തിൻ്റെ അവസാന ബജറ്റ് അവതരണം.