Union Budget 2025: പറഞ്ഞ കാര്യങ്ങള്‍ മനസിലായില്ലെന്ന് പറയേണ്ടാ; ബജറ്റിനെ അടുത്തറിയാം
Key Terms in Budget: എന്തെല്ലമാണ് ധനമന്ത്രി പറഞ്ഞതെന്ന കാര്യം പലര്‍ക്കും വ്യക്തമാകാറില്ല. നിങ്ങള്‍ക്ക് ബജറ്റില്‍ പറയുന്ന പല കാര്യങ്ങളും വ്യക്തമായി മനസിലാകാറുണ്ടോ? വായ്പകള്‍, റെവന്യൂ റെസീപ്റ്റ്, മൂലധന ചെലവുകള്‍, പണപ്പെരുപ്പം, ധനക്കമ്മി തുടങ്ങി ബജറ്റില്‍ ചര്‍ച്ചയാകുന്ന എന്തിനെ കുറിച്ചും ജനങ്ങള്‍ അറിഞ്ഞിരിക്കണം.

ധനകാര്യ മന്ത്രി നിർമല സീതാരാമൻ
കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റാണിത്. മാത്രമല്ല, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്ന എട്ടാം ബജറ്റ് എന്നൊരു പ്രത്യേകതയും ഇത്തവണയുണ്ട്.
രാജ്യം വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. നികുതിദായകര്‍ക്കുള്ള ആദായ നികുതി ഇളവുകള്‍ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ കേന്ദ്രം കൈക്കൊള്ളുമോ എന്നറിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി.
എന്നാല്‍ എന്തെല്ലമാണ് ധനമന്ത്രി പറഞ്ഞതെന്ന കാര്യം പലര്‍ക്കും വ്യക്തമാകാറില്ല. നിങ്ങള്‍ക്ക് ബജറ്റില്‍ പറയുന്ന പല കാര്യങ്ങളും വ്യക്തമായി മനസിലാകാറുണ്ടോ? വായ്പകള്‍, റെവന്യൂ റെസീപ്റ്റ്, മൂലധന ചെലവുകള്‍, പണപ്പെരുപ്പം, ധനക്കമ്മി തുടങ്ങി ബജറ്റില്‍ ചര്‍ച്ചയാകുന്ന എന്തിനെ കുറിച്ചും ജനങ്ങള്‍ അറിഞ്ഞിരിക്കണം.



സാമ്പത്തിക പ്രസ്താവന
ഓരോ സാമ്പത്തിക വര്‍ഷവും പ്രതീക്ഷിക്കുന്ന വരവ്, ചെലവ് കണക്കുകള്‍ വിശദമായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 112 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന പ്രസ്താവനയെ മൂന്നായി വിഭജിക്കുന്നു, പബ്ലിക് അക്കൗണ്ട്. കണ്ടിജന്‍സി ഫണ്ട്, കണ്‍സോളിഡേറ്റഡ് ഫണ്ട് എന്നിങ്ങനെയാണ് അവ.
സാമ്പത്തിക സര്‍വേ
ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ് ധനമന്ത്രി സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. മാക്രോ ഇക്കണോമിക് സൂചകങ്ങള്‍, സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ എന്നിവയുടെ വിലയിരുത്തലാണ് സാമ്പത്തിക സര്‍വേ. മാര്‍ച്ച് 31നാണ് ഈ സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.
നികുതി
ബജറ്റില്‍ പ്രതിപാദിക്കുന്ന മറ്റൊരു വിഷയമാണ് നികുതി. നികുതി നിരക്കുകളും സ്ലാബുകളും ആദായ നികുതി വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നു.
മണി ബില്‍
സര്‍ക്കാര്‍ ചെലവുകള്‍, വരുമാനം, നികുതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അവതരിപ്പിക്കപ്പെടുന്ന ബില്ലാണ് മണി ബില്‍.
ധനകാര്യ ബില്‍
ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള പ്രധാന ബജറ്റ് രേഖയാണ് ധനകാര്യ ബില്‍. പുതുതായി ചുമത്തിയിട്ടുള്ള നികുതി, നികുതി നിയമങ്ങളിലെ മാറ്റങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിന് ശേഷം ധനകാര്യ ബില്‍ പാസാകുകയാണെങ്കില്‍ ധനകാര്യം നിയമം രൂപീകരിക്കുന്നു.
Also Read: Budget: നിസാരമല്ല അറിഞ്ഞിരിക്കാം ഈ വസ്തുതകള്‍; എന്താണ് ബജറ്റ്?
ധനക്കമ്മി
ഓരോ സാമ്പത്തിക വര്‍ഷത്തേക്കുമുള്ള സര്‍ക്കാരിന്റെ ആകെ അടങ്കലും ശേഖരണവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി. ഇത്തരത്തിലുണ്ടാകുന്ന ധനക്കമ്മി നികത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കടമെടുക്കുന്നത് പോലുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുക്കും.
ആഭ്യന്തര ഉത്പാദനം
ഒരു രാജ്യത്തിനുള്ളില്‍ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഉണ്ടാകുന്ന ഉപഭോക്തൃ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയാണ് ജിഡിപി അഥവാ മൊത്ത ആഭ്യന്തര ഉത്പാദനം.
മൂലധന ചെലവ്
ഉപകരങ്ങളുടെ വാങ്ങല്‍, മൂല്യത്തകര്‍ച്ച, വികസന സംരംഭങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട മറ്റ് ആസ്തികള്‍ക്കായി കേന്ദ്രം നീക്കിവെക്കുന്ന തുകയാണ് മൂലധന ചെലവ്.