Union Budget 2025: ആശ്വാസ പ്രഖ്യാപനം ! കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും, 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഇനി കസ്റ്റംസ് തീരുവയില്ല

Life Saving Drugs Made Duty Free: 36 ജീവൻ രക്ഷാമരുന്നുകൾക്കാണ് പൂർണമായും നികുതി ഇളവ് നൽകിയിട്ടുണ്ട്. കൂടാതെ ആറ് ജീവൻ രക്ഷാമരുന്നുകളുടെ നികുതി അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Union Budget 2025: ആശ്വാസ പ്രഖ്യാപനം ! കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും, 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഇനി കസ്റ്റംസ് തീരുവയില്ല

നിർമ്മല സീതാരാമൻ

Updated On: 

01 Feb 2025 13:10 PM

ബജറ്റ് പ്രഖ്യാപനത്തിൽ ആരോ​ഗ്യ മേഖലയ്ക്ക് കൂടുതൽ പരി​ഗണന. ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാൻസർ മേഖലയ്ക്കും കൂടുതൽ പദ്ധതികളും പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി നിർമലാ സീതാരാമൻ്റെ ബജറ്റ് അവതരണം. 36 ജീവൻ രക്ഷാമരുന്നുകൾക്കാണ് പൂർണമായും നികുതി ഇളവ് നൽകിയിട്ടുണ്ട്. കൂടാതെ ആറ് ജീവൻ രക്ഷാമരുന്നുകളുടെ നികുതി അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. വരുന്ന മൂന്നുവർഷത്തിനുള്ളിൽ തന്നെ അത് നടപ്പിലാക്കും.

ഇവയ്ക്കെല്ലാം പുറമെ 37 മരുന്നുകൾക്കും 13 പുതിയ രോ​ഗീസഹായ പദ്ധതികൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2025-26 വർഷം തന്നെ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകളിൽ 200 സെന്ററുകൾ സ്ഥാപിക്കുമെന്നും. രാജ്യത്തുടനീളമുള്ള കാൻസർ രോ​ഗികൾക്ക് ചികിത്സ സു​ഗമമാക്കാൻ ഇത് ​ഗുണകരമാകുമെന്നും അവർ പറഞ്ഞു.

രാജ്യത്തെ എട്ടു കോടി വരുന്ന കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യംവച്ച് പുതിയ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ പോഷകാഹാരം കുറവ് നികത്താൻ സക്ഷം അം​ഗൻവാടി പോഷൺ 2.0 പദ്ധതിയാണ് പ്രഖ്യാപിച്ചത്. കൂടാതെ രാജ്യത്തുടനീളമുള്ള ഒരുകോടി ​ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും, 20 ലക്ഷത്തോളം കൗമാരക്കാർക്കും പോഷകാഹാരം ഉറപ്പുവരുത്തുന്നതിനും പരി​ഗണ നൽകിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഭാരത് നെറ്റ് പ്രൊജക്ടിന്റെ ഭാ​ഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.

Updating….

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ