PM Kisan : കർഷകർക്ക് എന്തെങ്കിലും പ്രതീക്ഷിക്കാമോ? പിഎം കിസാനുള്ള ബജറ്റ് വിഹിതം ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്
Budget 2024 : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുള്ള വരുമാന ശേഖരണത്തിലും ലാഭവിഹിതത്തിലും വർധനവുണ്ടായതിനാൽ തുക വക മാറ്റുന്നത് സർക്കാരിന് അധിക ബാധ്യത ഉണ്ടാകില്ലയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ (Budget 2024) കർഷകർക്ക് പ്രതീക്ഷ അർപ്പിക്കാനാകുമെന്ന് റിപ്പോർട്ടുകൾ സൂചന നൽകുന്നു. കേന്ദ്ര സർക്കാർ കർഷകരിലേക്ക് നേരിട്ട് ധനസഹായം എത്തിച്ച് നൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്കായി (PM Kisan Samman Nidhi Yojana) ബജറ്റ് വിഹിതം 30 ഉയർത്തുമെന്ന് റിപ്പോർട്ട്. ഇതിനായി 80,000 കോടിയാകും ധനമന്ത്രാലയം ബജറ്റിൽ തുക വക മാറ്റിവെക്കുകയെന്നാണ് ബിസിനെസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബജറ്റിൽ പിഎം കിസാൻ യോജനയ്ക്കുള്ള വിഹിതം 60,000 കോടിയാക്കിയിരുന്നു.
നിലവിൽ പ്രതിവർഷം 6,000 രൂപയാണ് മൂന്ന് ഗഡുക്കളായി കേന്ദ്ര സർക്കാർ പിഎം കിസാനിലൂടെ കർഷകർക്ക് നേരിട്ട് ധനസഹായം എത്തിച്ച് നൽകുന്നത്. ആ തുക ഇനി 8,000 ആക്കി ഉയർത്തിയേക്കുമെന്നാണ് ബിസിനെസ് ടുഡേ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. ഈ കഴിഞ്ഞ ജൂണിൽ ധനകാര്യ മന്ത്രി നിർമല സീതാരാമനുമായിട്ടുള്ള കൂടിക്കാഴ്ചയിൽ കർഷക പ്രതിനിധികൾ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു.
ALSO READ : Budget 2024: എഐ കാരണം ജോലി പോയാല്‍ ‘റോബോര്‍ട്ട് ടാക്‌സ്’ വേണം; നിര്‍മല സീതാരാമനോട് ആര്‍എസ്എസ് അനുബന്ധ സംഘടന
പിഎം കിസാൻ 17-ാം ഗഡു
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 17-ാം ഗഡു ഈ ജൂണിലാണ് കർഷകരുടെ അക്കൗണ്ടിലെത്തിയത്. മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഒപ്പിട്ട് പിഎം കിസാൻ്റെ ഫയലിൽ ആയിരുന്നു. രാജ്യത്തെ ഒമ്പത് കോടിയിൽ അധികം വരുന്ന കർഷകർക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുക. 20,000 കോടി രൂപയാണ് മോദി സർക്കാർ കർഷകരിലേക്ക് വിതരണം ചെയ്തത്.
ബജറ്റ് 2024
ഈ മാസം 23ന് കേന്ദ്രബജറ്റ് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രിയും കേന്ദ്രധനമന്ത്രിയും നിരവധി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജൂലൈ മാസം 22നാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനം ആഗസ്റ്റ് 12 വരെ നീളും.രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ഇടക്കാല ബജറ്റ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് നടന്നത്. ഇതിൻ്റെ തുടര്ച്ചയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.