5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2024: ബജറ്റിൽ നിതീഷ്-നായിഡു എഫെക്ട്!; ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന

Budget Announcement 2024: ആന്ധ്രയിലെ കർഷകർക് പ്രത്യേക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിൽ പുതിയ വിമാനത്താവളം ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തിൽ പ്രതിപക്ഷ ബഹളമുണ്ടായി.

Budget 2024: ബജറ്റിൽ നിതീഷ്-നായിഡു എഫെക്ട്!; ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന
Nirmala Sitharaman PTI Image
neethu-vijayan
Neethu Vijayan | Updated On: 23 Jul 2024 12:00 PM

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് (Budget 2024) അതവതരണത്തിൽ ബിഹാറിനും ആന്ധ്രയ്ക്കും വമ്പൻ (Andhrapradesh Bihar) പ്രഖ്യാപനങ്ങൾ. ബിഹാറിൽ പുതിയ വിമാനത്താവളത്തിന് ബജറ്റിൽ പ്രഖ്യാപനമുണ്ടായി. ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപയാണ് ലഭ്യമാക്കുക. ആന്ധ്രയിലെ കർഷകർക് പ്രത്യേക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം. വരും വർഷങ്ങളിൽ അധിക തുക നൽകുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ഈ സംരംഭങ്ങൾക്ക് ധനസഹായം നൽകാനും പൂർത്തിയാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: രാജ്യത്തെ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമാകുന്നു; യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കി പുതിയ ബജറ്റ്‌

അതേസമയം ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിൽ മെഡിക്കൽ കോളേജ് യഥാർഥ്യമാക്കാനും സഹായം. കൂടാതെ കായിക അടിസ്ഥാന സൗകര്യങ്ങൾക്കും ‌ധനമന്ത്രി നിർമല സീതാരാമൻ ഏറ്റവും പുതിയ ബജറ്റിൽ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ബിഹാറിൽ പുതിയ വിമാനത്താവളം ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തിൽ പ്രതിപക്ഷ ബഹളമുണ്ടായി.

പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. കൂടാതെ ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം.

ഇത്തവണത്തേത് ജനകീയ ബജറ്റ് ആയിരിക്കുമെന്നും അമൃത കാലത്തെ സുപ്രധാന ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2024ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റെന്നും മോദി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.