5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2024: സ്വർണ്ണം വെള്ളി പ്രേമികൾക്ക് സന്തോഷവാർത്ത..; വില വൻതോതിൽ കുറയും

Gold -Silver Rate In Budget: സ്വർണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനമായും കുറയ്ക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽ തന്നെ സ്വർണത്തിലും വെള്ളിയിലും നിർമ്മിച്ച ആഭരണങ്ങൾക്കും വില കുറയും.

Budget 2024: സ്വർണ്ണം വെള്ളി പ്രേമികൾക്ക് സന്തോഷവാർത്ത..; വില വൻതോതിൽ കുറയും
Gold -Silver Rate In Budget.
neethu-vijayan
Neethu Vijayan | Published: 23 Jul 2024 12:56 PM

മൂന്നാം മോദി സർക്കാരിൻ്റെ ബജറ്റ് അവതരണത്തിൽ (Budget 2024) സ്വർണ്ണം വെള്ളി പ്രേമികൾക്ക് (Gold -Silver Rate) സന്തോഷവാർത്ത. സ്വർണം, വെള്ളി വില കുറയുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വർണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനമായും കുറയ്ക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽ തന്നെ സ്വർണത്തിലും വെള്ളിയിലും നിർമ്മിച്ച ആഭരണങ്ങൾക്കും വില കുറയും.

ഇത് കൂടാതെ ഇത്തവണത്തെ ബജറ്റിൽ മറ്റ് പലതിനും വില കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈൽ ഫോണിനും ചാർജറിനും വില കുറയും. മൊബെൽ ഫോണിൻ്റെയും ചാർജറിൻറെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചിട്ടുണ്ട്.

ഇന്നത്തെ സ്വർണ്ണവില

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഒരു പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 11 ദിവസങ്ങൾക്ക് ശേഷം 54000 ത്തിന് താഴെയെത്തിയിരിക്കുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53960 രൂപയാണ്.

ALSO READ: ബജറ്റിൽ നിതീഷ്-നായിഡു എഫെക്ട്!; ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന

കഴിഞ്ഞ ബുധനാഴ്ച സർവകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് അങ്ങോട്ട് താഴുകയായിരുന്നു. അഞ്ച് ദിവസംകൊണ്ട് സ്വർണത്തിന് 1040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5605 രൂപയാണ്.

വരും ദിവസങ്ങളിലും സ്വർണവില താഴേക്കിറങ്ങിയാൽ അത് ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസ വാർത്തയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില കണക്കാക്കുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ വിലയുടെ ചാഞ്ചാട്ടത്തിന് പ്രധാന കാരണം അമേരിക്കൻ രാഷ്ട്രീയത്തിലെ അസ്ഥിരതയാണെന്നാണ് വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

വെള്ളി വില

വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്.