ബജറ്റിൽ കോളടിച്ചത് ബിഹാറിനും ആന്ധ്രയ്ക്കും; ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു | Union Budget 2024-25 session live updates in parliament today budget announcements nirmala sitharaman budget speech latest news in Malayalam Malayalam news - Malayalam Tv9

Budget 2024 LIVE: ബജറ്റിൽ കോളടിച്ചത് ബിഹാറിനും ആന്ധ്രയ്ക്കും; ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു

Updated On: 

23 Jul 2024 13:36 PM

Budget Session 2024 Parliament LIVE: രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കും. നിർമ്മല സീതാരാമൻ്റെ തുടർച്ചയായ ഏഴാം ബജറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. ബജറ്റിനോട് അനുബന്ധിച്ചുള്ള സാമ്പത്തിക സർവേ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു.

Budget 2024 LIVE: ബജറ്റിൽ കോളടിച്ചത് ബിഹാറിനും ആന്ധ്രയ്ക്കും; ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു

Budget 2024 LIVE.

Follow Us On

LIVE NEWS & UPDATES

  • 23 Jul 2024 01:36 PM (IST)

    Union Budget 2024 Updates : ബജറ്റ് അവതരണം പൂർത്തിയായി

    മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. നിർമല സീതാരാമൻ നടത്തിയത് ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങൾക്കുള്ള ബജറ്റെന്ന് പ്രതിപക്ഷ വിമർശനം.

  • 23 Jul 2024 01:34 PM (IST)

    Income Tax Slabs: ആദായ നികുതി സ്ലാബ് പരിഷ്കരിച്ചു

    ബജറ്റിൽ ആദായനികുതി സ്ലാബിൻ്റെ ഘടന പരിഷ്കരിച്ചു. മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല. മൂന്ന് ലക്ഷം മുതൽ ഏഴ് ലക്ഷം വരെ അഞ്ച് ശതമാനം നികുതി. ഏഴ് മുതൽ പത്ത് ലക്ഷം വരെ 10 ശതമാനം നികുതി. 10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനം നികുതി. അതേസമയം സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000ത്തിൽ നിന്നും 75,000 ആക്കി. ഈ പുതിയ സമ്പ്രദായത്തിലൂടെ ജീവനക്കാർക്ക് 17,500 രൂപ വരെ വർഷം സമ്പാദിക്കാമെന്ന് ധനമന്ത്രി ബജറ്റിനിടെ പറഞ്ഞു


  • 23 Jul 2024 01:29 PM (IST)

    Budget 2024 Highlights : കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ

    ക്യാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. മൊബൈൽ ഫോണിൻ്റെ ചാർജറിൻ്റെയും കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കും. സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കും. ലെതർ ഉത്പന്നങ്ങളുടെ തുണിത്തരങ്ങളുടെയും കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കും. അതേസമയം പ്ലാസ്റ്റിക് ഉത്പനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും.

  • 23 Jul 2024 12:50 PM (IST)

    Budget 2024 For Andhra Pradesh : ആന്ധ്രയ്ക്കും കിട്ടി ഇരട്ടി മധുരം

    ആന്ധ്ര പ്രദേശിൻ്റെ തലസ്ഥാന വികസനത്തിനായി 15000 കോടി. ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായം. പോലവാരം ജലസേചന പദ്ധതിക്കും സഹായം.

  • 23 Jul 2024 12:15 PM (IST)

    Union Budget 2024 For Bihar : കോളടിച്ച് ബിഹാർ

    ബജറ്റിൽ ബിഹാറിന് വമ്പൻ പ്രഖ്യാപനങ്ങൾ. ബിഹാറിൽ പുതിയ വിമാനത്താവളം. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി രൂപ. മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കും. പ്രളയ ദുരിതം നേരിടാൻ 11500 കോടി.രണ്ട് ക്ഷേത്ര ഇടനാഴികൾക്ക് സഹായം.


  • 23 Jul 2024 11:45 AM (IST)

    Farmer Budget 2024: കാഷിക മേഖലയ്ക്ക് 1.52 കോടി

    കാർഷിക് മേഖലയ്ക്ക് 1.52 കോടി രൂപ ബജറ്റിൽ വകയിരുത്തി. കൂടാതെ കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭിക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി.

  • 23 Jul 2024 11:38 AM (IST)

    Union Budget 2024 Highlights : നൈപുണ്യ വികസനം

    വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടി. ഇതിന് ഒമ്പത് മേഖലൾക്ക് ഊന്നൽ നൽകും. നാല് കോടി യുവജനങ്ങൾക്ക് ലക്ഷ്യമിട്ട് നൈപുണ്യ വികസനം.

  • 23 Jul 2024 11:35 AM (IST)

    Union Budget 2024 Updates : മൂന്നാം മൂഴത്തിന് നന്ദി

    മോദി സർക്കാരിന് നൽകിയ മൂന്നാം അവസരത്തിന് ന്ദി അറിയിച്ചുകൊണ്ടാണ് നിർമല സീതാരാമാൻ തൻ്റെ ഏഴാം ബജറ്റ് അവതരണം ആരംഭിച്ചത്. സ്ത്രീകൾ, കർഷകർ, ഗ്രാമവാസികൾ എന്നിവർക്ക് ഇടക്കാല ബജറ്റിഷ പ്രാധാന്യം നൽകി. ഈ ബജറ്റിലെ ശ്രദ്ധ കേന്ദ്രം തൊഴിൽ, മധ്യവർഗം, ചെറുകിട, ഇടത്തരം മേഖലകൾക്കാണെന്ന ധനകാര്യ മന്ത്രി

  • 23 Jul 2024 11:11 AM (IST)

    Union Budget 2024 Speech Updates : ബജറ്റ് അവതരണത്തിന് തുടക്കം

    ബജറ്റിലെ ശ്രദ്ധ കേന്ദ്രങ്ങൾ ഗ്രാമങ്ങളും, സ്ത്രീകളും, കർഷകരും എന്ന് ധനകാര്യ മന്ത്രി അവതരണത്തിൻ്റെ അഭിമുഖത്തിൽ പറഞ്ഞു. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിന് തുടക്കം

  • 23 Jul 2024 11:05 AM (IST)

    Nirmala Sitharaman Budget Speech : പാർലമെൻ്റ് നടപടികൾക്ക് തുടക്കം

    ലോക്സഭ സ്പീക്കർ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചു. 2024-25 സാമ്പത്തിക വർഷത്തിൻ്റെ ബജറ്റ് അവതരണം ആരംഭിച്ചു

  • 23 Jul 2024 11:01 AM (IST)

    Union Budget 2024 Live Updates : ബജറ്റ് പ്രസംഗം എവിടെ കാണാം?

    രാവിലെ 11 മണിക്ക് ബജറ്റ് പ്രസംഗം ആരംഭിക്കുക. ദൂരദർശൻ, സൻസദ് ടിവി, സർക്കാർ യൂട്യൂബ് ചാനലുകളിൽ എന്നിവിടങ്ങളിലൊക്കെ തത്സമയം ബജറ്റവതരണം കാണാം. ഒപ്പം ടിവി9ൻ്റെ യുട്യൂബ് പേജിലും ബജറ്റ് പ്രസംഗം ലൈവായി കാണാൻ സാധിക്കും. ബജറ്റിൻ്റെ സമ്പൂർണ വിവരം ടിവി9 മലയാളത്തിൻ്റെ ലൈവ് ബ്ലോഗിലൂടെ അറിയാൻ സാധിക്കും

  • 23 Jul 2024 10:22 AM (IST)

    Nirmala Sitharaman Speech: ധനമന്ത്രി ബജറ്റുമായി പാർലമെൻ്റിൽ

    ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റുമായി പാർലമെൻ്റിലെത്തി. രാഷ്ട്രപതിയെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി വാങ്ങിയാണ് ധനമന്ത്രി ‌പാർലമെൻ്റിലെത്തിയത്. സബ്‌ക സാഥ് സബ്ക വികാസ് എന്ന മന്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കും ബജറ്റ് എന്ന് ധനകാര്യ സഹ മന്ത്രി പങ്കജ് ചൗധരി പറഞ്ഞിരുന്നു.

  • 23 Jul 2024 08:18 AM (IST)

    Nirmala Sitharaman Budget Speech: ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

    തുടർച്ചയായി ഏഴാം തവണയും ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ. ആറ് തവണ ബജറ്റ് അവതരിപ്പിച്ച മൊറാജി ദേശായിയുടെ റെക്കോർഡാണ് ഇന്ന് നിർമല സീതാരാമൻ തിരുത്തി കുറിക്കാൻ പോകുന്നത്. 2019ലാണ് നിർമല സീതാരാമൻ ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്നത്

ന്യൂഡൽ​​ഹി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ആരംഭിച്ച ബജറ്റ് ഒന്നര മണിക്കൂർ നേരം നീണ്ട് നിന്നു. ബിഹാറിനും ആന്ധ്ര പ്രദേശിനും ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ. ആദായ നികുതി സ്ലാബിലും പരിഷ്കരണം നടത്തി. നിർമ്മല സീതാരാമൻ്റെ തുടർച്ചയായ ഏഴാം ബജറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. ബജറ്റിനോട് അനുബന്ധിച്ചുള്ള സാമ്പത്തിക സർവേ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു.

മൂന്നാമത് അധികാരത്തിലെത്താനും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാ​ഗ്യം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2047ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റ്. വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

Related Stories
Tax Clearance Certificate: ഇന്ത്യയിൽ നിന്ന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരാണോ? ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ രാജ്യം വിടാനാകില്ല
Nirmala sitharaman: ‘ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ല; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു മറുപടിയുമായി നിർമ്മലാ സീതാരാമൻ
Gold Rate Today : ബജറ്റിൽ പ്രഖ്യാപിച്ചു, ദേ സ്വർണവില താഴേക്ക് പോയി; പവന് കുറഞ്ഞത് 2000 രൂപ
Budget 2024: അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം; ആദായനികുതി നൽകുന്നവർക്ക് സമാധാനം…കേന്ദ്ര ബജറ്റ് 2024 ഒറ്റ നോട്ടത്തിൽ
Budget 2024: കാലുവാരാതിരിക്കാന്‍ വാരിക്കോരി നല്‍കി; ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റില്‍ കിട്ടിയത്
Budget 2024: താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിത്, ദേശീയ ബജറ്റല്ല: കെ രാധാകൃഷ്ണന്‍
സാലഡ് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഗ്രീൻ ടീ കുടിക്കൂ; ഗുണങ്ങൾ ഏറെ!
വീണ്ടും വില്ലനായി കോവിഡ്; അതിവേ​ഗം പടരുന്നു
ഭക്ഷണശേഷം കുടിക്കേണ്ടത് ദാ ഈ വെള്ളമാണ്...
Exit mobile version