അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം; ആദായനികുതി നൽകുന്നവർക്ക് സമാധാനം...കേന്ദ്ര ബജറ്റ് 2024 ഒറ്റ നോട്ടത്തിൽ | Infrastructure development objective; Peace of mind for income taxpayers...Union Budget 2024 at a glance Malayalam news - Malayalam Tv9

Budget 2024: അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം; ആദായനികുതി നൽകുന്നവർക്ക് സമാധാനം…കേന്ദ്ര ബജറ്റ് 2024 ഒറ്റ നോട്ടത്തിൽ

Published: 

23 Jul 2024 14:54 PM

Union budget 2024 : ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നൽകിയപ്പോൾ കേരളത്തിൻ്റെ പേര് പോലും ബജറ്റിൽ  പരാമർശിച്ചില്ല. ആദായ നികുതി നൽകുന്നവർക്ക് ഇത്തവണത്തെ ബജറ്റ് ആശ്വാസം നൽകുന്നുണ്ട്.

Budget 2024: അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം; ആദായനികുതി നൽകുന്നവർക്ക് സമാധാനം...കേന്ദ്ര ബജറ്റ് 2024 ഒറ്റ നോട്ടത്തിൽ

Union-Budget-2024 (Photo tv9 marathi)

Follow Us On

ന്യൂഡൽഹി: തുടർച്ചയായ ഏഴാമത്തെ തവണയും ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. മോദി സർക്കാരിൻ്റെ അഞ്ച് വർഷത്തെ റോഡ്‌മാപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഇത്തവണത്തെ ബജറ്റ് അടിസ്ഥാന സൗകര്യ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന വ്യക്തമാണ്. ആദായ നികുതി നൽകുന്നവർക്ക് ഇത്തവണത്തെ ബജറ്റ് ആശ്വാസം നൽകുന്നുണ്ട്.

പക്ഷെ ഇതിനെല്ലാമിടയിലും കേരളത്തെ തഴയുന്ന നിലപാലാണ് ഇത്തവണ കാണാൻ കഴിയുന്നത്. ബി.ജെ.പിയ്ക്ക് ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് ലഭിച്ചിട്ടും ഉണ്ടായ ഈ അലംഭാവത്തെ വിമർശിച്ച് നേതാക്കളും രം​ഗത്തെത്തിയിട്ടുണ്ട്.

ബജറ്റ് ഒറ്റനോട്ടത്തിൽ

വ്യക്തിഗത ആദായ നികുതി

കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി സ്ലാബുകൾ പുതുക്കിയിട്ടുണ്ട്. 17,000 രൂപ വരെ സേവിംഗ്സ് നൽകാൻ സാധ്യതയുണ്ട്. മുതിർന്ന പൗരന്മാർക്ക് പെൻഷനിൽ ഉയർന്ന ഇളവ് ലഭിക്കുന്നതിനും പ്രഖ്യാപനമുണ്ട്.

സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കും പ്രോത്സാഹനം

കോർപ്പറേറ്റ് നികുതി നിരക്ക് 40 ശതമാനത്തിൽ നിന്ന് 35 ശതമാനമായി കുറയ്ക്കുക, വിദേശ ഖനന കമ്പനികൾക്ക് സുരക്ഷിത തുറമുഖ നിരക്കുകൾ, ക്രൂയിസ് മേഖലയിലെ വിദേശ ഷിപ്പിംഗ് കമ്പനികളുടെ പ്രവർത്തനങ്ങളുടെ നികുതി കുറക്കുക എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളാണ് ഇതിലുള്ളത്. ചെറു സംരക്ഷകർക്ക് സഹായം നൽകുന്ന മുദ്രലോൺ പരിധി ഇരട്ടിയാക്കിയതും ​ഗുണകരമായ പ്രഖ്യാപനമാണ്.

ALSO READ – പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ വ

ബജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും വമ്പൻ പ്രഖ്യാപനങ്ങൾ

ബജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും വമ്പൻ പ്രഖ്യാപനങ്ങളാണ് ഇത്തവണ ഉള്ളത്. ബീഹാറിൽ പുതിയ വിമാനത്താവളത്തിന് ബജറ്റിൽ പ്രഖ്യാപനമുണ്ടായി. ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് 15000 കോടി രൂപയാണ് ലഭ്യമാക്കുക. ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായവും ഇവിടുള്ള പോലവാരം ജലസേചന പദ്ധതിക്കും സഹായം നൽകും.

കുട്ടികൾക്കും കരുതൽ

കുട്ടികളുടെ ആദ്യകാല സമ്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് എൻ പി എസ് വാത്സല്യ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്കീമിന് കീഴിൽ, മാതാപിതാക്കൾക്കോ ​​രക്ഷിതാക്കൾക്കോ ​​അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി ഒരു അക്കൗണ്ട് തുറക്കാനും പണമടയ്ക്കാനും കഴിയും. ഈ സ്കീം അടിസ്ഥാനപരമായി നിലവിലുള്ള പെൻഷൻ സിസ്റ്റത്തിൻ്റെ ഒരു വകഭേദമാണ് എന്നതാണ് പ്രത്യേകത.

ആഭരണപ്രേമികൾക്ക് സന്തോഷവാർത്ത

സ്വർണം, വെള്ളി വില കുറയുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വർണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനമായും കുറയ്ക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽ തന്നെ സ്വർണത്തിലും വെള്ളിയിലും നിർമ്മിച്ച ആഭരണങ്ങൾക്കും വില കുറയും.

വിദ്യാർത്ഥികൾക്ക് കൈത്താങ്ങ്

ഓരോ വർഷവും 25,000 വിദ്യാർഥികൾക്ക് മോഡൽ സ്‌കിൽ ലോൺ സ്‌കീമിന്റെ പരിഷ്‌കരണം മുഖേന ലോൺ ലഭ്യമാകും. മോഡൽ സ്‌കിൽ ലോൺ സ്‌കീമിന്റെ പരിഷ്‌കരണം വഴി സർക്കാർ നിയന്ത്രണത്തിലുള്ള ഫണ്ടിൽ നിന്നും 7.5 ലക്ഷം രൂപ വരെയുള്ള വായ്പകൾ ലഭിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കുള്ള ഇ-വൗച്ചറുകൾ ഓരോ വർഷവും 1 ലക്ഷം വിദ്യാർഥികൾക്ക് നേരിട്ട് നൽകും.

ALSO READ – ഇനി മുദ്രാ ലോണിന് ഇരട്ടി തുക കിട്ടും, എങ്ങനെ അപേക്ഷിക്കാം?

ഉപഭോക്തൃ താൽപ്പര്യം

മൊബൈൽ ഫോണുകൾ വില കുറയുന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ ആരോ​ഗ്യ രം​ഗത്ത് കൈത്താങ്ങ് നൽകിക്കൊണ്ട് കാൻസർ ചികിത്സ ചെലവുകുറഞ്ഞതാക്കാനും പദ്ധതിയുണ്ട്.

ടൂറിസം

ഇന്ത്യ ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്ന കേന്ദ്രങ്ങളെപ്പറ്റിയും ബജറ്റിൽ പ്രഖ്യാപനമുണ്ട്. മഹാബോധി ക്ഷേത്ര ഇടനാഴി, രാജ്ഗീർ, നളന്ദ, ഒഡീഷ, എന്നിവയാണ് ഇവ. വിവിധ സംസ്ഥാനങ്ങളിൽ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന് ടൂറിസം പദ്ധതികൾ നൽകിയില്ല. ആന്ധ്ര, ബിഹാർ സംസ്ഥാനങ്ങൾക്ക് വാരിക്കോരിയാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ.

അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

  • അടുത്ത 5 വർഷത്തേക്ക് ശക്തമായ സാമ്പത്തിക പിന്തുണ നിലനിർത്താൻ കേന്ദ്രം
  • അടിസ്ഥാന വികസനത്തിന് 11 ലക്ഷത്തി 11 ആയിരം കോടി

ALSO READ – ബജറ്റിൽ കോളടിച്ചത് ബിഹാറിനും ആന്ധ്രയ്ക്കും; ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു

കേരളത്തെ പൂർണമായി തഴഞ്ഞു

നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ എയിംസ് ഉൾപ്പെടെ ചില ആവശ്യങ്ങളെങ്കിലും ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നൽകിയപ്പോൾ കേരളത്തിൻ്റെ പേര് പോലും ബജറ്റിൽ  പരാമർശിച്ചില്ല. എയിംസ്, നികുതിവിഹിതം, വിഴിഞ്ഞം തുറമുഖം, കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം, റബ്ബർ താങ്ങുവില, കോഴിക്കോട്- വയനാട് തുരങ്കപാത എന്നിങ്ങനെ കേരളം പ്രതീക്ഷയർപ്പിച്ച പല പദ്ധതികളുമുണ്ടായിരുന്നു. എന്നാൽ ഒന്ന് പോലും ബജറ്റലുണ്ടായില്ല.

Related Stories
Tax Clearance Certificate: ഇന്ത്യയിൽ നിന്ന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരാണോ? ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ രാജ്യം വിടാനാകില്ല
Nirmala sitharaman: ‘ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ല; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു മറുപടിയുമായി നിർമ്മലാ സീതാരാമൻ
Gold Rate Today : ബജറ്റിൽ പ്രഖ്യാപിച്ചു, ദേ സ്വർണവില താഴേക്ക് പോയി; പവന് കുറഞ്ഞത് 2000 രൂപ
Budget 2024: കാലുവാരാതിരിക്കാന്‍ വാരിക്കോരി നല്‍കി; ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റില്‍ കിട്ടിയത്
Budget 2024: താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിത്, ദേശീയ ബജറ്റല്ല: കെ രാധാകൃഷ്ണന്‍
Budget 2024 : എയിംസില്ല, ടൂറിസമില്ല, ഒന്നുമില്ല; കേരളത്തെ പൂർണമായി തഴഞ്ഞ് ബജറ്റ്; അതൃപ്തിയറിയിച്ച് എംപിമാർ
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version