5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

GST Council Meet: വിദ്യാർത്ഥികൾക്ക് ആശ്വാസ ഇളവുകൾ, നികുതി നിരക്കുകളിൽ മാറ്റം, ചിലവേറുന്നവ ഇവയെല്ലാം…

Nirmala Sitharaman at GST Council Meet : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകളെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

GST Council Meet: വിദ്യാർത്ഥികൾക്ക് ആശ്വാസ ഇളവുകൾ, നികുതി നിരക്കുകളിൽ മാറ്റം, ചിലവേറുന്നവ ഇവയെല്ലാം…
Nirmala Seetharaman
aswathy-balachandran
Aswathy Balachandran | Published: 23 Jun 2024 10:20 AM

ന്യൂഡൽഹി: ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 53-ാമത് ജിഎസ്ടി കൗൺസിൽ യോഗം നികുതിയും, ഇളവുകളും സംബന്ധിച്ച നിരവധി സുപ്രധാന ശുപാർശകൾ മുന്നോട്ടുവച്ചു. അത് ഏറ്റവും അധികം ആശ്വാസം നൽകുന്നത് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകളെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത് തുടർച്ചയായി 90 ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്തുള്ള ഹോസ്റ്റലുകളിൽ താമസിക്കുകയും ഇതിനായി ഒരാൾക്ക് പ്രതിമാസം 20,000 രൂപവരെ ചിലവാക്കുകയും ചെയ്താൽ.

ALSO READ : ഏഴാം ബജറ്റ് അവതരണം; ചരിത്രം സൃഷ്ടിക്കാന്‍ നിര്‍മ്മല സീതാരാമന്

ഇത് സംബന്ധിച്ചു വരുന്ന ചെലവിനു മേലുള്ള ജി എസ് ടിയിൽ ഇളവുണ്ട്. കേരളത്തിനു പുറത്തും മറ്റും പഠിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റും തീരുമാനം വലിയ ആശ്വാസമാകുന്നതാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരുമായി ബജറ്റിന് മുന്നോടിയായുള്ള കൂടിയാലോചനകളെ തുടർന്നായിരുന്നു ഈ തീരുമാനങ്ങൾ.

പ്ലാറ്റ്ഫോം ടിക്കറ്റുകൾ, റിട്ടയറിങ് റൂമുകൾ, വെയിറ്റിംഗ് റൂമുകൾ, ക്ലോക്ക്റൂം സേവനങ്ങൾ, എന്നിവയുൾപ്പെടെ ഇന്ത്യൻ റെയിൽവേ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കാനും തീരുമാനം ഉണ്ട്. എല്ലാ പാൽ ക്യാനുകൾക്കും ഇനിമുതൽ 12% ഏകീകൃത ജിഎസ്ടി ഏർപ്പെടുത്താനും കൗൺസിൽ ശുപാർശ ചെയ്തു. നികുതി ഡിമാൻഡ് നോട്ടീസുകൾക്കുള്ള പിഴയുടെ പലിശ ഒഴിവാക്കാനും ശുപാർശയുണ്ട്.

മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായ പദ്ധതി’യെക്കുറിച്ച് അവർ ചർച്ച ചെയ്തിരുന്നു. സമയോചിതമായ നികുതി വിഭജനം, ധനകാര്യ കമ്മീഷൻ ഗ്രാൻ്റുകൾ, ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികകൾ എന്നിവയിലൂടെ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനെപ്പറ്റിയും നിർമ്മലാ സീതാരാമൻ പ്രസം​ഗത്തിനിടെ ഊന്നിപ്പറഞ്ഞു.

ആകെ നോക്കിയാൽ പൊതുജനങ്ങളുടെ ഏറെ കാലത്തെ ആവശ്യം അധികം വൈകാതെ നടപ്പാക്കിയേക്കുമെന്നു ശുഭപ്രതീക്ഷയാണ് ധനമന്ത്രിയുടെ പ്രസം​ഗം നൽകുന്നത്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൻ്റെ രൂപീകരണത്തിൽ മന്ത്രിമാരുടെ ശുപാർശകൾ കൃത്യമായി പരിഗണിക്കുമെന്ന് ധനമന്ത്രി മന്ത്രിമാർക്ക് ഉറപ്പ് നൽകി.