Budget 2025 : ഇത്തവണ ബജറ്റിൽ AI-ക്ക് പ്രത്യേക പരിഗണനയുണ്ടാകും; ലക്ഷ്യം ‘ഇന്ത്യ AI മിഷനെ’ കൂടുതൽ പ്രബലപ്പെടുത്തൻ
AI In Budget 2025 : കഴിഞ്ഞ വർഷം മാർച്ചിലാണ് ഇന്ത്യ എഐ മിഷനായി 10,300 കോടി വകമാറ്റി വെക്കാൻ ക്യാബിനെറ്റ് തീരുമാനമായത്. ഫെബ്രുവരി ഒന്നാം തീയതിയാകും ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കുക
2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ നിർമിത ബുദ്ധിക്ക് (AI) കൂടുതൽ പ്രാധാന്യം നൽകിയേക്കുമെന്ന് റിപ്പോർട്ട്. ബജറ്റിൽ എഐക്ക് പ്രത്യേക പരിഗണന നൽകാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതെന്ന് ബിസിനസ് ടുഡേ ടിവി റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ എഐ മിഷനായി കേന്ദ്രം 10,300 കോടി രൂപ വകമാറ്റിയിരുന്നു. ഡാറ്റാബേസ്, സ്റ്റാർട്ട്അപ്പ് തുടങ്ങി രാജ്യത്ത് എഐയുടെ സമഗ്ര വികസനത്തിന് വേണ്ടിയാണ് കേന്ദ്ര 10,300 കോടി രൂപ കേന്ദ്രം വകമാറ്റിയത്.
ധനകാര്യ മന്ത്രാലയവും ഐടി മന്ത്രാലയം സംയുക്തമായി ചേർന്ന് എഐ സ്കില്ലിങ് പ്രോഗ്രാമും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ഇന്ത്യ എഐ മിഷനായി 20 ശതമാനം വിഹിതം മാറ്റിവെക്കാനും കേന്ദ്രത്തിൻ്റെ നിർദേശമുണ്ട്. ഇത് രാജ്യത്തെ വിവിധ മേഖലകളിലുടനീളം എഐ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യത്തെ പ്രതിഫലിപ്പിക്കുന്നു.
സംരംഭകത്വവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാന നഗരങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നൊവേഷൻ ഹബ്ബുകളും സമർപ്പിത ക്ലസ്റ്ററുകളും സൃഷ്ടിക്കാൻ ഐടി മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പൊതുഭരണ സംവിധാനങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിക്കുന്നതിന് ഒരു ദീർഘകാല പദ്ധതിയെന്ന നിലയിൽ സർക്കാർ മുൻഗണന നൽകിയേക്കാം.
ഇതിന് പുറമെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, വിയാനൈ സിസ്റ്റംസ് സ്ഥാപകൻ വിശാൽ സിക്ക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിഇഒ അരവിന്ദ് ശ്രീനിവാസ് എന്നിവരുൾപ്പെടെയുള്ള ആഗോള ടെക് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.