Budget 2025: എന്തിനെല്ലാം വിലക്കുറയും? ബജറ്റിൽ സാധാരണക്കാരന് എന്തൊക്കെ പ്രതീക്ഷ
ചെലവേറിയ ചികിത്സകളാണ് പൊതുജനങ്ങളെ അലട്ടുന്ന പ്രധാനപ്പെട്ട കാര്യം ഇതിൽ എന്തെങ്കിലും മാറ്റം പ്രതീക്ഷയിലുള്ളതാണ്. ഒപ്പം തന്നെ നിത്യോപയോഗ സാധനങ്ങളുടെ വില വർധനയും
യൂണിയൻ ബജറ്റിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. തൻ്റെ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമതും അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ ബജറ്റ് കൂടിയാണിത്. എപ്പോഴത്തെയും പോലെ ഇത്തവണയും എല്ലാ മേഖലകളും ബജറ്റിൽ വലിയ പ്രതീക്ഷയാണ് വെക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യമേഖലക്ക് നിരവധി പ്രതീക്ഷകളുണ്ട്. ചെലവേറിയ ചികിത്സകളാണ് പൊതുജനങ്ങളെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിൽ എന്തെങ്കിലും മാറ്റം പ്രതീക്ഷയിലുള്ളതാണ്. ഒപ്പം തന്നെ നിത്യോപയോഗ സാധനങ്ങളുടെ വില വർധനയും പൊതുജനങ്ങളുടെ ആശങ്കകളിൽപ്പെട്ടവയാണ്. രാജ്യത്തെ ആരോഗ്യ സേവനങ്ങളെ ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയാൽ ആരോഗ്യ മേഖലക്കും അത് വളരെ അധികം ഗുണം ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ബജറ്റിൽ പ്രതീക്ഷ വെക്കുന്നത്
1. വാർഷിക വരുമാനം 15 ലക്ഷത്തിൽ കുറവുള്ളവർക്ക് നികുതി ഇളവ്
2. പഴയ നികുതി വ്യവസ്ഥ ക്രമീകരിക്കും
3. മുതിർന്നവർക്ക് പ്രത്യേക നികുതി പ്ലാനുകൾ
4. ഭവന വായ്പ പലിശ നിരക്കിൻ്റെ ഇളവ് പരിധി 2 ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി ഉയർത്താം
വില കുറയാം
മൊബൈൽ ഫോണുകൾ, മറൈൻ ഉത്പന്നങ്ങൾ, ധാതുക്കൾ എന്നിവയുടെ വിലക്കുറവ് പ്രതീക്ഷിക്കാം. സോളാർ ഉത്പനങ്ങളുടെ വിലയിലും കുറവ് ഉണ്ടാകാം.
കർഷകർക്ക്
കിസാൻ ക്രെഡിറ്റ് കാർഡുകളുടെ (കെസിസി) പരിധി നിലവിലെ 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി സർക്കാർ ഉയർത്തിയേക്കും. വിത്ത്, വളം തുടങ്ങിയ കാർഷിക ഉൽപന്നങ്ങളുടെ ചരക്ക് സേവന നികുതിയും (ജിഎസ്ടി) കുറച്ചേക്കാം. കഴിഞ്ഞ ബജറ്റിൽ കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 65,529 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ഈ വർഷം, അത് 5-7% വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ