5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2024: 10 മിനിറ്റിൽ ബജറ്റ് കഴിഞ്ഞോ? പ്രസംഗം കേട്ട് പാർലമെൻ്റും അത്ഭുതപ്പെട്ടു, അതും ചരിത്രമായി

Budget Speech: 20242020-ലെ കേന്ദ്ര ബജറ്റിൽ 2 മണിക്കൂർ 42 മിനിട്ട് എടുത്താണ് നിർമല സീതാരാമൻ തൻ്റെ ബജറ്റ് പ്രസംഗം പൂർത്തിയാക്കിയത്. ഇത് ദാ വന്നു ദേ പോയി എന്ന രീതിയിലാണ് അവസാനിച്ചത്

Budget 2024: 10 മിനിറ്റിൽ ബജറ്റ് കഴിഞ്ഞോ? പ്രസംഗം കേട്ട് പാർലമെൻ്റും അത്ഭുതപ്പെട്ടു, അതും ചരിത്രമായി
Budget 2024 Hirubhai Patel Credits: Wikipedia
arun-nair
Arun Nair | Updated On: 23 Jul 2024 08:25 AM

ന്യൂഡൽഹി: ഇന്ത്യയുടെ ബജറ്റ് ചരിത്രത്തിൽ ഇതുവരെ ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് നിർമ്മലാ സീതാരാമനാണ്. 2024 ഫെബ്രുവരിയിലെ ബജറ്റാണ് ധനമന്ത്രിയുടെ ഇതുവരെയുള്ള ബജറ്റുകളിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ്. 2020-ലെ കേന്ദ്ര ബജറ്റിൽ 2 മണിക്കൂർ 42 മിനിട്ട് എടുത്താണ് നിർമല സീതാരാമൻ തൻ്റെ ബജറ്റ് പ്രസംഗം പൂർത്തിയാക്കിയത്. മുൻ പ്രധാനമന്ത്രിയും  ധനമന്ത്രിയുമായ മൻമോഹൻ സിങ്ങാണ് ഏറ്റവും അധികം വാക്കുകളുള്ള ബജറ്റ് പ്രസംഗം നടത്തിയത്. 1991-ലായിരുന്നു അത്. 18,650 വാക്കുകളായിരുന്നു അന്നത്തെ ബജറ്റ് പ്രസംഗത്തിലെ വാക്കുകൾ.

ഇതൊക്കെ നെടു നീളൻ ബജറ്റ് അവതരണങ്ങളെ പറ്റിയുള്ള കണക്കാണ്. ഇതൊന്നുമല്ലാതെ ഒരു ബജറ്റവതരണത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ബജറ്റായിരുന്നു അത്. 1977-ൽ അന്നത്തെ ധനമന്ത്രി ഹിരുഭായ് മുൽജിഭായ് പട്ടേലാണ് ഏറ്റവും ചെറിയ ബജറ്റ് അവതരിപ്പിച്ചത്. വെറും 800 വാക്കുകൾ മാത്രമായിരുന്നു പട്ടേലിൻ്റെ ബജറ്റ്.  1977 മുതൽ 1979 വരെയുള്ള കാലഘട്ടത്തിലാണ് അദ്ദേഹം കേന്ദ്ര ധനമന്ത്രിയായിരുന്നത്. സിവിൽ സർവ്വീസുകാരനമായിരുന്നു പട്ടേലിനെ സ്വതന്ത്ര ഇന്ത്യയിൽ വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിയായി സ്വാതന്ത്ര്യാനന്തരം നിയമിച്ചു.

ALSO READ: Economic Survey : എന്താണ് സാമ്പത്തിക സർവേ? ബജറ്റവതരണത്തിന് മുൻപ് ഇത് അവതരിപ്പിക്കുന്നതെന്തിന്?

പട്ടേൽ പിന്നീട് സർദാർ വല്ലഭായ് പട്ടേലിൻ്റെ കീഴിൽ ആഭ്യന്തര സെക്രട്ടറിയായിരുന്നു.  1947 നും 1953 നും ഇടയിൽ ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറിയായി പട്ടേൽ സേവനമനുഷ്ഠിച്ചെങ്കിലും 1958-ൽ ധനമന്ത്രി ടിടി കൃഷ്ണമാചാരിക്കൊപ്പം മുദ്ര അഴിമതിയിൽ അദ്ദേഹം രാജിവെക്കേണ്ടി വന്നു.

പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ അദ്ദേഹം 1967 ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ പരാജയത്തിന് പിന്നാലെ അധികാരത്തിലെത്തിയ മൊറാർജി ദേശായി മന്ത്രിസഭയിൽ പട്ടേൽ ധനമന്ത്രിയായെങ്കിലും പിന്നീട് ചരൺസിങ്ങ് ധമന്ത്രിയായതോടെ ആഭ്യന്തര വകുപ്പ് പട്ടേലിന് ലഭിച്ചു. എങ്കിലും വീണ്ടും അഴിമതിക്കേസുകൾ അദ്ദേഹത്തിനെ വേട്ടായാടി. വീണ്ടും ബോഫോഴ്സ് അഴിമതിയിൽ അദ്ദേഹം കുടുങ്ങി രാജിവെക്കേണ്ടി വന്നു.