Budget 2024: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദീർഘകാല സമ്പാദ്യം സുഗമമാക്കാൻ ഇനി എൻപിഎസ് വാത്സല്യ പദ്ധതി
NPS Valsalya : പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ മാതാപിതാക്കൾക്ക് അക്കൗണ്ട് ഒരു സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം (NPS) അക്കൗണ്ടാക്കി മാറ്റാം എന്നതാണ് ഇതിന്റെ സവിശേഷത.
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദീർഘകാല സമ്പാദ്യം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. എൻപിഎസ് വാത്സല്യ എന്നനാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി മാതാപിതാക്കൾക്കും രക്ഷിതാവിന്റെ സ്ഥാനത്തുള്ളവർക്കും കുട്ടികൾക്ക് വേണ്ടി നിക്ഷേപം നടത്താൻ അനുവദിക്കുന്ന ഒന്നാണ്.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ മാതാപിതാക്കൾക്ക് അക്കൗണ്ട് ഒരു സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം (NPS) അക്കൗണ്ടാക്കി മാറ്റാം എന്നതാണ് ഇതിന്റെ സവിശേഷത.
എൻ പി എസുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികളും ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മലാ സീതാരാമൻ ആവർത്തിച്ചു
ALSO READ – ഇനി മുദ്രാ ലോണിന് ഇരട്ടി തുക കിട്ടും, എങ്ങനെ അപേക്ഷിക്കാം?
എന്താണ് എൻ പി എസ് വാത്സല്യ പദ്ധതി?
കുട്ടികളുടെ ആദ്യകാല സമ്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനാണ് എൻ പി എസ് വാത്സല്യ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സ്കീമിന് കീഴിൽ, മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി ഒരു അക്കൗണ്ട് തുറക്കാനും അവരുടെ വിരമിക്കൽ സമ്പാദ്യത്തിലേക്ക് സംഭാവന നൽകാനും കഴിയും.
ഈ സ്കീം അടിസ്ഥാനപരമായി നിലവിലുള്ള പെൻഷൻ സിസ്റ്റത്തിൻ്റെ ഒരു വകഭേദമാണ്. എന്നാൽ ചെറുപ്പക്കാരായ വ്യക്തികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്നതാണ് ഇതിനെ വ്യത്യാസപ്പെടുത്തുന്നത്. ഈ പദ്ധതിയിൽ ഇനിയും മാറ്റങ്ങളും വികസനവും വരാം. ഇത് പദ്ധതിയുടെ തുടക്കം മാത്രമാണ്.