Budget 2024: ഹൈബ്രിഡ് കാറുകള്‍ക്ക് വിലകുറഞ്ഞേക്കാം, പ്രതീക്ഷയോടെ വാഹനപ്രേമികള്‍
Union Budget Auto Sector: ഫെയിം III, ഹൈബ്രിഡ് കാറുകള്‍ക്ക് ടാക്സ് ഇളവ്, പെട്രോളിയം ഉല്‍പ്പനങ്ങള്‍ ജിഎസ്ടി പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് പോലുള്ള ഒരുപാട് വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലുണ്ടാകുമെന്നാണ് ആളുകളുടെ പ്രതീക്ഷ.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കപ്പെടുകയാണ്. പല മേഖലകളിലും വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കൂട്ടത്തില്‍ വാഹനവിപണിയും വലിയ പ്രതീക്ഷയില്‍ തന്നെയാണ്. വാഹനപ്രേമികള്‍ കാത്തിരിക്കുന്ന വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍ വാഹന മേഖലയെ പരിഗണിക്കാതിരുന്നതും, ഇത്തവണ പരിഗണിക്കും എന്ന സൂചന നല്‍കുന്നുണ്ട്.
ഫെയിം III, ഹൈബ്രിഡ് കാറുകള്‍ക്ക് ടാക്സ് ഇളവ്, പെട്രോളിയം ഉല്‍പ്പനങ്ങള്‍ ജിഎസ്ടി പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് പോലുള്ള ഒരുപാട് വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലുണ്ടാകുമെന്നാണ് ആളുകളുടെ പ്രതീക്ഷ.
Also Read: Budget 2024 : ബജറ്റവതരണം ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് വിലയിരുത്തൽ
ഇതില്‍ ഹൈബ്രിഡ് കാറുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഏറ്റവും സജീവം. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ സംസാരം. പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് പരിസ്ഥിതിക്ക് ഇണങ്ങിയ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ടൊയോട്ട, മാരുതി തുടങ്ങിയ ഇന്ത്യയിലെ വലിയ വാഹന നിര്‍മാതാക്കള്‍ ഹൈബ്രിഡ് വാഹനങ്ങള്‍ നികുതി ആനുകൂല്യങ്ങള്‍ വേണമെന്ന് പറയുന്നുണ്ട്. എന്നാല്‍ ടാറ്റാ മോട്ടോര്‍സ് പോലുള്ള കമ്പനികള്‍ ഇതിനെതിരാണ്. എന്നാല്‍ എന്താണ് കേന്ദ്ര തീരുമാനമെന്ന് കണ്ടറിയണം.
അതേസമയം, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വിഹിതം ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ടായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കോഴിക്കോട്- വയനാട് തുരങ്കപാതയ്ക്കുള്ള 5000 കോടിയുടെ ധനസഹായം ഉള്‍പ്പെടെ ഇത്തവണ ബജറ്റില്‍ കേരളത്തെ കാര്യമായി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തില്‍ നിന്നുള്ള നികുതിവിഹിതം ഉയര്‍ത്തണമെന്ന ആവശ്യം ഏറെക്കാലമായി സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. നികുതിവിഹിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാവാനിടയില്ലെങ്കിലും കുറച്ചെങ്കിലും വ്യത്യാസമുണ്ടായേക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം 60 ശതമാനത്തില്‍ നിന്നും 75 ശതമാനമാക്കണമെന്ന ആവശ്യത്തിലും റബ്ബറിന്റെ താങ്ങുവില 250 ആക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിലും കേരളം പ്രതീക്ഷ വെക്കുന്നുണ്ട്.
Also Read: Budget 2024: 10 മിനിറ്റിൽ ബജറ്റ് കഴിഞ്ഞോ? പ്രസംഗം കേട്ട് പാർലമെൻ്റും അത്ഭുതപ്പെട്ടു, അതും ചരിത്രമായി
സംസ്ഥാന സര്‍ക്കാരിന്റെ വന്‍കിട വികസനപദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റില്‍ സഹായം ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖം വികസനത്തിന് 5000 കോടി ഉള്‍പ്പെടെ വലിയൊരു പാക്കേജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി സംസ്ഥാനം നല്‍കിയിട്ടുള്ളത്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്.