5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Budget 2024: രാജ്യത്തെ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമാകുന്നു; യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കി പുതിയ ബജറ്റ്‌

Nirmala Sitharaman on Unemployment: സ്ത്രീകള്‍ക്കായി നൈപുണ്യ പരീശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അഞ്ച് വര്‍ഷംകൊണ്ട് 230 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുമെന്ന് ധനമന്ത്രിവ പറഞ്ഞു. വിദ്യാഭ്യാസ വായ്പ പത്ത് ലക്ഷം രൂപ വരെയായി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Budget 2024: രാജ്യത്തെ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമാകുന്നു; യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കി പുതിയ ബജറ്റ്‌
Nirmala Sitharaman PTI Image
Follow Us
shiji-mk
SHIJI M K | Updated On: 23 Jul 2024 12:31 PM

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കി 2024-25 ബജറ്റ് തൊഴിലില്ലായ്മ പരിഹരപിക്കാന്‍ വിവിധ പദ്ധതികള്‍ കൊണ്ടുവരുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. നാല് കോടിയോളം വരുന്ന യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇടക്കാല ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ സ്ത്രീകള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയപ്പോള്‍ ഈ ബജറ്റ് തൊഴില്‍, മധ്യവര്‍ഗ, ചെറുകിട, ഇടത്തരം മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

Also Read: Budget 2024: ബജറ്റിൽ നിതീഷ്-നായിഡു എഫെക്ട്!; ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന

വിദ്യാഭ്യാസ വൈനപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടിയും ഒമ്പത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനവും ധനമന്ത്രി നടത്തി. സ്ത്രീകള്‍ക്കായി നൈപുണ്യ പരീശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അഞ്ച് വര്‍ഷംകൊണ്ട് 230 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വായ്പ പത്ത് ലക്ഷം രൂപ വരെയായി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: Nirmala Sitharaman Budget Sarees: ബജറ്റ് പ്രഖ്യാപന വേളയില്‍ നിര്‍മല സീതാരാമന്‍ തിളങ്ങിയ സാരികള്‍ പരിചയപ്പെടാം

രാജ്യത്ത് കൂടുതല്‍ വര്‍ക്കിങ് വിമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടത്തും. ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത ഇ വൗച്ചറുകള്‍ നല്‍കും. വനിത ശാക്തീകരണ പദ്ധതികള്‍ക്ക് 3 ലക്ഷം കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Latest News