Budget 2024: ആദായ നികുതി സ്ലാബിൽ ആശ്വസിക്കാം; സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75000 ആക്കി

Nirmala Sitharaman on Standard Deduction: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഞ്ചല്‍ ടാക്‌സ് എല്ലാ വിഭാത്തിലും ഒഴിവാക്കിയിട്ടുണ്ട്. വിദേശസ്ഥാപനങ്ങള്‍ക്ക് കോര്‍പ്പറേറ്റ് ടാക്‌സ് 35 ശതമാനമാക്കി കുറച്ചുവെന്നും ബജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

Budget 2024: ആദായ നികുതി സ്ലാബിൽ ആശ്വസിക്കാം; സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75000 ആക്കി

Nirmala Sitharaman PTI Image

Updated On: 

23 Jul 2024 13:06 PM

ന്യൂഡല്‍ഹി: മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പതിയ നികുതി സമ്പ്രദായത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000ത്തില്‍ 75000 ആക്കി ഉയര്‍ത്തി. അതിനാല്‍ ഇനി മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഇനി നികുതിയില്ല. മൂന്ന് ലക്ഷം രൂപ മുതല്‍ ഏഴ് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം വരെ നികുതി. ഏഴ് ലക്ഷം മുതല്‍ 10 ലക്ഷം രൂപ 10 ശതമാനമാണ് നികുതി.

Also Read: Budget 2024: ഇനി മുദ്രാ ലോണിന് ഇരട്ടി തുക കിട്ടും, എങ്ങനെ അപേക്ഷിക്കാം?

10 മുതല്‍ 12 ലക്ഷം വരെ വരുമാനമുള്ളവര്‍ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ ഉള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണ് നികുതി. അതുകൊണ്ട് തന്നെ ഇനി മുതല്‍ ഒരാള്‍ക്ക് 17,500 വരെ ഈ നികുതി സമ്പ്രാദയത്തിലൂടെ സമ്പാദിക്കാനാകും. ആദായ നികുതി ആക്ട് പുനപരിശോധിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനവിനിമയത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കും. നികുതിദായകരില്‍ മൂന്നില്‍ രണ്ടുപേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചുവെന്നും ആദായ് നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കില്ല എന്നും മന്ത്രി പറഞ്ഞു.

Also Read: Budget 2024: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദീർഘകാല സമ്പാദ്യം സുഗമമാക്കാൻ ഇനി എൻപിഎസ് വാത്സല്യ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഞ്ചല്‍ ടാക്‌സ് എല്ലാ വിഭാത്തിലും ഒഴിവാക്കിയിട്ടുണ്ട്. വിദേശസ്ഥാപനങ്ങള്‍ക്ക് കോര്‍പ്പറേറ്റ് ടാക്‌സ് 35 ശതമാനമാക്കി കുറച്ചുവെന്നും ബജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

Related Stories
Kerala Budget 2025 : ഇനി ബജറ്റുകളുടെ കാലം; ഇത്തവണ സംസ്ഥാന ബജറ്റ് എന്ന്, എപ്പോൾ?
Budget 2025 : ഇത്തവണ ബജറ്റിൽ AI-ക്ക് പ്രത്യേക പരിഗണനയുണ്ടാകും; ലക്ഷ്യം ‘ഇന്ത്യ AI മിഷനെ’ കൂടുതൽ പ്രബലപ്പെടുത്തൻ
8th Pay Commission : എട്ടാം ശമ്പളക്കമ്മീഷൻ ഉണ്ടാകും ട്രേഡ് യൂണിയനുകളെ പിന്തുണച്ച് നിർമല സീതാരാമൻ; ശമ്പള വർധന എത്രയാകും?
Tax Clearance Certificate: ഇന്ത്യയിൽ നിന്ന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരാണോ? ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ രാജ്യം വിടാനാകില്ല
Nirmala sitharaman: ‘ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ല; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു മറുപടിയുമായി നിർമ്മലാ സീതാരാമൻ
Gold Rate Today : ബജറ്റിൽ പ്രഖ്യാപിച്ചു, ദേ സ്വർണവില താഴേക്ക് പോയി; പവന് കുറഞ്ഞത് 2000 രൂപ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ