Budget 2024: വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, വിദ്യാഭ്യാസ ലോണ്‍ പരിധി 10 ലക്ഷം വരെയാക്കി ഉയര്‍ത്തി

Nirmala Sitharaman on Education Sector: വിദ്യാഭ്യാസ നൈപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടിയും ഒമ്പത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനവും ധനമന്ത്രി നടത്തി. സ്ത്രീകള്‍ക്കായി നൈപുണ്യ പരീശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അഞ്ച് വര്‍ഷംകൊണ്ട് 230 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.

Budget 2024: വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, വിദ്യാഭ്യാസ ലോണ്‍ പരിധി 10 ലക്ഷം വരെയാക്കി ഉയര്‍ത്തി

നിർമല സീതാരാമൻ ( IMAGE- PTI Image/ Getty image)

Updated On: 

23 Jul 2024 15:48 PM

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്ക് ഇനി പത്ത് ലക്ഷം രൂപ വരെ ലോണ്‍ ലഭ്യമാകും. 2024-25 ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വിദ്യാര്‍ഥിഥികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായെത്തിയത്. ഓരോ വര്‍ഷവും 25,000 വിദ്യാര്‍ഥികള്‍ക്ക് മോഡല്‍ സ്‌കില്‍ ലോണ്‍ സ്‌കീമിന്റെ പരിഷ്‌കരണം മുഖേന ലോണ്‍ ലഭ്യമാകും. മോഡല്‍ സ്‌കില്‍ ലോണ്‍ സ്‌കീമിന്റെ പരിഷ്‌കരണം വഴി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫണ്ടില്‍ നിന്നും 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ലഭിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

Also Read: Budget 2024: രാജ്യത്തെ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമാകുന്നു; യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കി പുതിയ ബജറ്റ്‌

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കുള്ള ഇ-വൗച്ചറുകള്‍ ഓരോ വര്‍ഷവും 1 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് നല്‍കും. വായ്പ തുകയുടെ 3 ശതമാനം വാര്‍ഷിക പലിശയിളവില്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താമെന്ന് ധനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ നൈപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടിയും ഒമ്പത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനവും ധനമന്ത്രി നടത്തി. സ്ത്രീകള്‍ക്കായി നൈപുണ്യ പരീശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അഞ്ച് വര്‍ഷംകൊണ്ട് 230 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.

Also Read: Budget 2024 : കാർഷികോത്പാദനം, നൈപുണ്യ വികസനം; ബജറ്റിലെ 9 മുൻഗണനകൾ പ്രഖ്യാപിച്ച് ധനമന്ത്രി

രാജ്യത്ത് കൂടുതല്‍ വര്‍ക്കിങ് വിമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടത്തും. ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത ഇ വൗച്ചറുകള്‍ നല്‍കും. വനിത ശാക്തീകരണ പദ്ധതികള്‍ക്ക് 3 ലക്ഷം കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

2024- 25ലെ ഇടക്കാല ബജറ്റില്‍ സൂചിപ്പിച്ചതുപോലെ ദരിദ്രര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Related Stories
Tax Clearance Certificate: ഇന്ത്യയിൽ നിന്ന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരാണോ? ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ രാജ്യം വിടാനാകില്ല
Nirmala sitharaman: ‘ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ല; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു മറുപടിയുമായി നിർമ്മലാ സീതാരാമൻ
Gold Rate Today : ബജറ്റിൽ പ്രഖ്യാപിച്ചു, ദേ സ്വർണവില താഴേക്ക് പോയി; പവന് കുറഞ്ഞത് 2000 രൂപ
Budget 2024: അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം; ആദായനികുതി നൽകുന്നവർക്ക് സമാധാനം…കേന്ദ്ര ബജറ്റ് 2024 ഒറ്റ നോട്ടത്തിൽ
Budget 2024: കാലുവാരാതിരിക്കാന്‍ വാരിക്കോരി നല്‍കി; ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റില്‍ കിട്ടിയത്
Budget 2024: താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിത്, ദേശീയ ബജറ്റല്ല: കെ രാധാകൃഷ്ണന്‍
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ