Budget 2024: കാലുവാരാതിരിക്കാന്‍ വാരിക്കോരി നല്‍കി; ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റില്‍ കിട്ടിയത്
Nirmala Sitharaman on Bihar and Andhra Pradesh: സഖ്യ സര്‍ക്കാരായി അധികാരമേറ്റ മോദിക്ക് ആന്ധ്രയേയും ബിഹാറിനെയും വേണ്ട വിധത്തില്‍ പരിഗണിക്കാതെ മുന്നോട്ടുപോകാനാവില്ല. രണ്ട് സംസ്ഥാനങ്ങളിലേക്കും പദ്ധതികളുടെയും ധനസഹായത്തിന്റെയും പേമാരിയാണ് ഉണ്ടായിരിക്കുന്നത്.
2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം കഴിഞ്ഞിരിക്കുകയാണ്. നേരത്തെ ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പദവി നല്‍കണമെന്ന് ടിഡിപിയും ജെഡിയുവും ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ബിജെപി അംഗീകരിച്ചിരുന്നില്ല. എന്നാലിന്ന് താങ്ങിനിര്‍ത്തുന്നവരെ വേണ്ട സഹായം നല്‍കി കൂടെ നിര്‍ത്താന്‍ നിര്‍മല മറന്നില്ല. രണ്ട് സംസ്ഥാനങ്ങള്‍ക്കും പ്രത്യേക സഹായമാണ് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.
16,12 എന്ന കണക്കിനാണ് ടിഡിപിക്കും ജെഡിയുവിനും എംപിമാരുള്ളത്. അതുകൊണ്ട് തന്നെ ഇവരെ എന്ത് വില കൊടുത്തും കൂടെ നിര്‍ത്തേണ്ടത് ബിജെപിയുടെ ആവശ്യമാണ്. സഖ്യ സര്‍ക്കാരായി അധികാരമേറ്റ മോദിക്ക് ആന്ധ്രയേയും ബിഹാറിനെയും വേണ്ട വിധത്തില്‍ പരിഗണിക്കാതെ മുന്നോട്ടുപോകാനാവില്ല. രണ്ട് സംസ്ഥാനങ്ങളിലേക്കും പദ്ധതികളുടെയും ധനസഹായത്തിന്റെയും പേമാരിയാണ് ഉണ്ടായിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള പദ്ധതികളും ധനസഹായങ്ങളും വിശദമായി നോക്കാം.
Also Read: Budget 2024: താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിത്, ദേശീയ ബജറ്റല്ല: കെ രാധാകൃഷ്ണന്‍
ആന്ധ്രാപ്രദേശിന് ലഭിച്ചത്
- സംസ്ഥാനത്തിന്റെ വികസനത്തിനായി 15,000 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സഹായം നല്‍കുമെന്ന കാര്യം ഉറപ്പാണ്.
- പോളവാരം അണക്കെട്ട് പദ്ധതിയെ കുറിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ട്.
- ആന്ധ്രാപ്രദേശിലെ പിന്നോക്ക പ്രദേശങ്ങള്‍ക്കുള്ള ഗ്രാന്റുകളും ബജറ്റില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
- ആന്ധ്രാപ്രേദശ് പുനസംഘടന നിയമത്തിന് കീഴില്‍ പ്രതിജ്ഞാബദ്ധത നിറവേറ്റാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും ബജറ്റില്‍ പറയുന്നു.
ബിഹാറിനുള്ളത്
- ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും മെഡിക്കല്‍ കോളേജുകളും നിര്‍മിക്കും.
- സംസ്ഥാനത്ത് സ്പോര്‍ട്സ് അടിസ്ഥാന സൗകര്യം സ്ഥാപിക്കും.
- ബിഹാര്‍ സര്‍ക്കാരിന്റെ വിവിധ ബാങ്കുകളില്‍ നിന്നുള്ള ധന അഭ്യര്‍ത്ഥനകള്‍ വേഗത്തില്‍ പരിഗണിക്കും
- ബിഹാറിലെ പട്ന-പൂര്‍ണിയ, ബക്സര്‍-ഭഗല്‍പൂര്‍, ബോധ്ഗയ-രാജ്ഗിര്‍-വൈശാലി-ദര്‍ഭംഗ എക്സ്പ്രസ് വേ, ബക്സറിലെ ഗംഗാ നദിക്ക് കുറുകെയുള്ള അധിക രണ്ടുവരി പാലം എന്നിവയുടെ നിര്‍മാണത്തിനായി 26,000 കോടി രൂപ അനുവദിക്കും.
- ബിഹാറിന് 2,400 മെഗാവാട്ട് പവര്‍ പ്ലാന്റ് പ്രഖ്യാപിച്ചു.
- ഗയയില്‍ വ്യാവസായിക ഇടനാഴി വാഗ്ദാനം ചെയ്തു.
- ബിഹാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് കിഴക്കന്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി പൂര്‍വോദയ പദ്ധതി പ്രഖ്യാപിച്ചു.
- ബിഹാറിലെ റോഡ് പദ്ധതികള്‍ക്ക് വേണ്ടി മാത്രം 26,000 കോടി രൂപ അനുവദിക്കും.
- ബിഹാറിന് മറ്റ് ഏജന്‍സികള്‍ മുഖേനയും പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ ശ്രമിക്കും.
- നളന്ദയില്‍ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി കൊണ്ടുവരും.
- വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ബിഹാറിന് മാത്രം 11,000 കോടി രൂപ അനുവദിക്കും.