Budget 2024: താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിത്, ദേശീയ ബജറ്റല്ല: കെ രാധാകൃഷ്ണന്‍
K Radhakrishnan Against Budget 2024: കേരളത്തിന് യാതൊരു ഉപകാരവുമില്ലാത്ത ബജറ്റാണിത്. തങ്ങളെ താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള ബജറ്റ്. ദേശീയ ബജറ്റെന്ന് ഇതിനെ വിളിക്കാന്‍ സാധിക്കില്ല. സമ്മര്‍ദ്ദ ബജറ്റായി കേന്ദ്ര ബജറ്റ് മാറി. പെന്‍ഷന്‍ സ്‌കീം, ദേശീയപാത വികസനം, വിഴിഞ്ഞ തുടങ്ങി എല്ലാ ആവശ്യങ്ങളോടും മുഖം തിരിച്ചുള്ള ബജറ്റാണിത്.
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് തങ്ങളെ താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ളതാണെന്ന് കെ രാധാകൃഷ്ണന്‍ എംപി. ചില പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നും കേരളത്തോട് അവഗണന കാണിച്ചെന്നും എംപി പറഞ്ഞു. സാമ്പത്തിക വിവേചനത്തിനെതിരെ കേരളം പോരാടിയിരുന്നു എന്നിട്ടുപോലും പരിഗണിച്ചില്ല. കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപി ഉണ്ടായിട്ടും സംസ്ഥാനത്തെ പരിഗണിച്ചില്ലെന്നും കെ രാധാകൃഷ്ന്‍ പറഞ്ഞു.
കേരളത്തിന് യാതൊരു ഉപകാരവുമില്ലാത്ത ബജറ്റാണിത്. തങ്ങളെ താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള ബജറ്റ്. ദേശീയ ബജറ്റെന്ന് ഇതിനെ വിളിക്കാന്‍ സാധിക്കില്ല. സമ്മര്‍ദ്ദ ബജറ്റായി കേന്ദ്ര ബജറ്റ് മാറി. പെന്‍ഷന്‍ സ്‌കീം, ദേശീയപാത വികസനം, വിഴിഞ്ഞ തുടങ്ങി എല്ലാ ആവശ്യങ്ങളോടും മുഖം തിരിച്ചുള്ള ബജറ്റാണിത്. കേരളത്തില്‍ കടുത്ത വെള്ളപ്പൊക്കവും ദുരിതവുമുണ്ടായി. ആയിരക്കണക്കിന് ആളുകളെ അത് ബാധിച്ചു. പലര്‍ക്കും ദുരിതാശ്വാസ ഫണ്ടും നല്‍കി, എന്നാല്‍ കേരളത്തെ സഹായിക്കാന്‍ തയാറാകാത്ത സമീപനമാണ് ബജറ്റിലുണ്ടായതെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു.
അതേസമയം, ബിഹാര്‍, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ചുകൊണ്ടും ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുമുള്ള ഒരു എന്‍ സ്‌ക്വയര്‍ ബജറ്റാണിതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. നായിഡു, നിതീഷ് എന്നീ നേതാക്കളെ ആശ്രയിച്ചുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിനായുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ പൊതു ബജറ്റിന്റെ ഘടനയ്ക്ക് വിരുദ്ധമായി ആന്ധ്രയ്ക്കും ബിഹാറിനും പ്രാധിനിത്യം നല്‍കിയിരിക്കുന്നു. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ബജറ്റിലെ ആനുകൂല്യത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ ഒന്നുമില്ലെന്ന് മനസിലാക്കാനാകുംം. കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് എംപിയെ കൊടുത്താല്‍ പരിഗണിക്കുമെന്നത് വെറുതെയായില്ലെ. കേരളത്തെ ബജറ്റില്‍ പരാമര്‍ശിച്ചിട്ട് പോലുമില്ല. സുരേഷ് ഗോപി വാഗ്ദാനം ചെയ്തതുപോലെ എയിംസിന്റെ കാര്യത്തില്‍ ഒരു പ്രതികരണവും ഉണ്ടായില്ല. ബിജെപി ഇതര സംസ്ഥാനങ്ങളോട് ബജറ്റില്‍ ചിറ്റമ്മ നയമാണ് സ്വീകരിച്ചത്.
Also Read: Budget 2024: ആദായ നികുതി സ്ലാബിൽ ആശ്വസിക്കാം; സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75000 ആക്കി
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ഒന്നും ഈ ബജറ്റില്‍ ഉണ്ടായില്ല. നിലവിലുള്ള പദ്ധതികള്‍ മാത്രം വീണ്ടും പ്രഖ്യാപിച്ചെന്ന് മാത്രം. നികുതിരംഗത്ത് ആശ്വാസകരമായ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനെപ്പറ്റി കൂടുതല്‍ പരിശോധിക്കേണ്ടതാണ്. പ്രളയ ദുരിതാശ്വാസ പാക്കേജ് ഏതെങ്കിലും സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും കര്‍ണാടക, തമിഴ്‌നാട്, കേരളം മുതലായ സംസ്ഥാനങ്ങളുടെ പേര് പോലും പരാമര്‍ശിച്ചിട്ടില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.