5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2024: എഐ കാരണം ജോലി പോയാല്‍ ‘റോബോര്‍ട്ട് ടാക്‌സ്’ വേണം; നിര്‍മല സീതാരാമനോട് ആര്‍എസ്എസ് അനുബന്ധ സംഘടന

Robot Tax to offset Job Losses Caused by AI: എഐ പരിവര്‍ത്തനത്തിനായി എല്ലാ സമ്പദ്വ്യവസ്ഥകള്‍ക്കും ധനപരമായ പ്രോത്സാഹനങ്ങള്‍ ആവശ്യമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇത് നടപ്പാക്കുന്നതില്‍ ലോകത്തെമ്പാടുമുള്ള നികുതി സംവിധാനങ്ങളില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

Budget 2024: എഐ കാരണം ജോലി പോയാല്‍ ‘റോബോര്‍ട്ട് ടാക്‌സ്’ വേണം; നിര്‍മല സീതാരാമനോട് ആര്‍എസ്എസ് അനുബന്ധ സംഘടന
Nirmala Sitharaman Image PTI
shiji-mk
SHIJI M K | Published: 13 Jul 2024 07:11 AM

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍സ് ഇന്റലിജന്‍സിന്റെ കടന്നുവരവോടെ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി റോബോര്‍ട്ട് ടാക്‌സ് കൊണ്ടുവരണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ട് ആര്‍ എസ് എസ് അനുബന്ധ സംഘടന. സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) ആണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. നേരത്തെ സാമ്പത്തിക വിദഗ്ധര്‍ ധനമന്ത്രിയുമായി യോഗം ചേര്‍ന്നിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ കൊണ്ടുവരണമെന്നാണ് എസ്‌ജെഎം യോഗത്തില്‍ മന്ത്രിയോട് നിര്‍ദേശിച്ചത്.

എഐ പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനോട് എസ്‌ജെഎം എതിരല്ല. എന്നാല്‍ ഇത് ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിന് വഴിവെക്കും. അതുകൊണ്ട് തന്നെ റോബോര്‍ട്ട് ടാക്‌സ് പദ്ധതി ആവിഷ്‌കരിച്ച് തൊഴിലാളികളുടെ നൈപുണ്യം വികസിപ്പിക്കുന്നതിനും പുതിയ സാങ്കേതിവിദ്യയുമായി പൊരുത്തപ്പെടുന്നതിനും സര്‍ക്കാര്‍ വഴിയൊരുക്കണം. മറ്റ് പല രാജ്യങ്ങളും ഇത്തരമൊരു നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും സാമ്പത്തിക വിദഗ്ധനും എസ്‌ജെഎമ്മിന്റെ ദേശീയ കണ്‍വീനറുമായ അശ്വനി മഹാജന്‍ ദി ഹിന്ദുവിനോട് വ്യക്തമാക്കി.

Also Read: Budget 2024 Date: കേന്ദ്ര ബജറ്റ് ജൂലൈയിൽ; അഞ്ചാം സമ്പൂർണ ബജറ്റുമായി നിർമ്മലാ സീതാരാമൻ എത്തും

അതേസമയം, എഐ പരിവര്‍ത്തനത്തിനായി എല്ലാ സമ്പദ്വ്യവസ്ഥകള്‍ക്കും ധനപരമായ പ്രോത്സാഹനങ്ങള്‍ ആവശ്യമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇത് നടപ്പാക്കുന്നതില്‍ ലോകത്തെമ്പാടുമുള്ള നികുതി സംവിധാനങ്ങളില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ എഐയുമായി ബന്ധപ്പെട്ട് വരുന്ന തെറ്റായ വിവരങ്ങളും വാര്‍ത്തകളും അപകടം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആളുകള്‍ ചെയ്യേണ്ട ജോലി എഐ ഏറ്റെടുക്കുന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തിലും തൊഴിലില്ലായ്മ തന്നെയാണ് പ്രധാനവിഷയമായി ഉയര്‍ന്നുവന്നത്.

Also Read: Budget 2024-25: പുതിയ ബജറ്റ് സ്ത്രീകളെ സന്തോഷിപ്പിക്കുമോ? ഏതെല്ലാം മേഖലകളില്‍ പ്രതീക്ഷവെക്കാം?

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ നികുതിയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. മാത്രമല്ല, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ചെറുകിട കര്‍ഷകര്‍ക്ക് മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ക്ക് സബ്‌സിഡി നല്‍കണമെന്നും എസ്‌ജെഎം ആവശ്യപ്പെട്ടു.

2013ലെ കമ്പനീസ് ആക്ടിന്റെ ഷെഡ്യൂള്‍ ഏഴില്‍ ഉള്‍പ്പെടുത്തി സൂക്ഷ്മ ജലസേചന പദ്ധതികള്‍ക്ക് സിഎസ്ആര്‍ മുഖേന ഫണ്ടിങിന് യോഗ്യരാക്കണം. തരിശുഭൂമി കൈവശമുള്ളവര്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്നും എസ്‌ജെഎം പറഞ്ഞു.

Also Read: Budget 2024-25: പുതിയ ബജറ്റ് സ്ത്രീകളെ സന്തോഷിപ്പിക്കുമോ? ഏതെല്ലാം മേഖലകളില്‍ പ്രതീക്ഷവെക്കാം?

അതേസമയം, ഈ മാസം 23ന് കേന്ദ്രബജറ്റ് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രിയും കേന്ദ്രധനമന്ത്രിയും നിരവധി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ മാസം 22നാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനം ആഗസ്റ്റ് 12 വരെ നീളും.

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ഇടക്കാല ബജറ്റ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് നടന്നത്. ഇതിന്റെ തുടര്‍ച്ചയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

Latest News