Budget 2024: കേന്ദ്ര ബജറ്റിൽ പൊതുജനങ്ങൾക്ക് പ്രതീക്ഷ നൽക്കുന്നത് എന്തെല്ലാം കാര്യങ്ങളിൽ?

Union Budget For Public: സർക്കാരിൻ്റെ വരവും ചെലവും വ്യക്തമാക്കുന്ന നിർണായക രേഖയാണ്. വ്യക്തികൾ മുതൽ ബിസിനസ്സുകൾ വരെയുള്ള എല്ലാ പൗരന്മാരെയും ഇത് സ്വാധീനിക്കുകയും ചെയ്യും. ബജറ്റ് എങ്ങനെ പൊതുജനത്തെ ബാധിക്കും എന്നതാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.

Budget 2024: കേന്ദ്ര ബജറ്റിൽ പൊതുജനങ്ങൾക്ക് പ്രതീക്ഷ നൽക്കുന്നത് എന്തെല്ലാം കാര്യങ്ങളിൽ?

Budget 2024.

Published: 

23 Jul 2024 10:12 AM

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് പ്രതീക്ഷയിലാണ് രാജ്യം. നിർമ്മല സീതാരാമൻ്റെ തുടർച്ചയായ ഏഴാം ബജറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. ബജറ്റിനോട് അനുബന്ധിച്ചുള്ള സാമ്പത്തിക സർവേ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു.

ജൂലൈ 22ന് ആരംഭിച്ച പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12 വരെ തുടരും. ഇതിന് മുന്നോടിയായി, രാജ്യത്തിൻ്റെ സാമ്പത്തിക ചിത്രത്തെക്കുറിച്ച് വിശദമായ വിലയിരുത്തൽ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സർവേ ധനമന്ത്രി ഇന്നലെ പാർലമെൻ്റിൽ അവതരിപ്പിച്ചിരുന്നു.

2024-25 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ്, സർക്കാരിൻ്റെ വരവും ചെലവും വ്യക്തമാക്കുന്ന നിർണായക രേഖയാണ്. വ്യക്തികൾ മുതൽ ബിസിനസ്സുകൾ വരെയുള്ള എല്ലാ പൗരന്മാരെയും ഇത് സ്വാധീനിക്കുകയും ചെയ്യും. ബജറ്റ് എങ്ങനെ പൊതുജനത്തെ ബാധിക്കും എന്നതാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.

ALSO READ: ഹൈബ്രിഡ് കാറുകള്‍ക്ക് വിലകുറഞ്ഞേക്കാം, പ്രതീക്ഷയോടെ വാഹനപ്രേമികള്‍

ആദായ നികുതി

ബജറ്റിൽ ഏറ്റവും ശ്രദ്ധയോടെ നിരീക്ഷിക്കപ്പെടുന്ന മേഖലയിൽ ഒന്നാണ് ആദായനികുതിയിലെ പ്രഖ്യാപനങ്ങൾ. കഴിഞ്ഞ ബജറ്റുകളിൽ, ഇടത്തരക്കാർക്ക് ആശ്വാസം നൽകാനും ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് സർക്കാർ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു എന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന ഇളവ് പരിധി നിലവിൽ മൂന്ന് ലക്ഷം രൂപയാണ്. ഇത്രയും തുക വാർഷിക വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 50,000 രൂപയിൽ നിന്ന് സർക്കാർ ഒരു ലക്ഷം രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്നുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഇത് നികുതി കണക്കുകൂട്ടലുകൾ ലളിതമാക്കുകയും ശമ്പളമുള്ള ജീവനക്കാർക്ക് കൂടുതൽ ഡിസ്പോസിബിൾ വരുമാനം നൽകുകയും ചെയ്തേക്കാം.

ഗ്രാമവികസനവും കൃഷിയും

ഇന്നത്തെ ബജറ്റ് അവതരണത്തിൽ രാജ്യം പ്രതീക്ഷയോടെ നോക്കുന്ന ഒന്നാണ് കൃഷി. കർഷക്കാരുടെ വരുമാനവും ഉപജീവനവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി നടപടികൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ റോഡുകൾ, ജലസേചനം, സംഭരണ ​​സൗകര്യങ്ങൾ തുടങ്ങിയ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം കാർഷിക ഉൽപ്പാദനക്ഷമതയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനവും ആധുനിക കൃഷിരീതികൾ അവലംബിക്കുന്നതും കർഷകരെ അവരുടെ വിളവും വരുമാനവും വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

ALSO READ: എന്താണ് കേന്ദ്ര ബജറ്റ്? ഇടക്കാല ബജറ്റും സമ്പൂർണ്ണ ബജറ്റും തമ്മിലുള്ള വ്യത്യാസമെന്ത്..?

സാമൂഹ്യക്ഷേമം

സാമൂഹിക ക്ഷേമ പദ്ധതികൾക്ക് ബജറ്റ് കൂടുതൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ദീർഘകാല നേട്ടമുണ്ടാക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് കാര്യമായ വിഹിതം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഡിജിറ്റൽ സംരംഭങ്ങളിലൂടെ കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനും വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ഒന്നാണ്.

അടിസ്ഥാന സൗകര്യ വികസനം

റോഡുകൾ, റെയിൽവേ, നഗര വികസനം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ മേഖലകളിൽ വൻതോതിലുള്ള നിക്ഷേപം നടത്തുക വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ ഇത് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പുനരുപയോഗ ഊർജം, ഹരിത പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സുസ്ഥിര വികസനത്തിന് സംഭാവന നൽകുന്നതാണ്.

ബിസിനസും വ്യവസായവും

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ബിസിനസുകളെ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി വ്യവസ്ഥകൾ ഇന്നത്തെ ബജറ്റിലുണ്ടാകുമെന്നുള്ള വലിയ പ്രതീക്ഷകളിൽ ഒന്നാണ്. ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തുകൊണ്ട് ഉൽപ്പാദന-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. 2024ലെ ബജറ്റ് മേക്ക് ഇൻ ഇന്ത്യ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ വിപുലപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

Related Stories
Kerala Budget 2025 : ഇനി ബജറ്റുകളുടെ കാലം; ഇത്തവണ സംസ്ഥാന ബജറ്റ് എന്ന്, എപ്പോൾ?
Budget 2025 : ഇത്തവണ ബജറ്റിൽ AI-ക്ക് പ്രത്യേക പരിഗണനയുണ്ടാകും; ലക്ഷ്യം ‘ഇന്ത്യ AI മിഷനെ’ കൂടുതൽ പ്രബലപ്പെടുത്തൻ
8th Pay Commission : എട്ടാം ശമ്പളക്കമ്മീഷൻ ഉണ്ടാകും ട്രേഡ് യൂണിയനുകളെ പിന്തുണച്ച് നിർമല സീതാരാമൻ; ശമ്പള വർധന എത്രയാകും?
Tax Clearance Certificate: ഇന്ത്യയിൽ നിന്ന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരാണോ? ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ രാജ്യം വിടാനാകില്ല
Nirmala sitharaman: ‘ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ല; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു മറുപടിയുമായി നിർമ്മലാ സീതാരാമൻ
Gold Rate Today : ബജറ്റിൽ പ്രഖ്യാപിച്ചു, ദേ സ്വർണവില താഴേക്ക് പോയി; പവന് കുറഞ്ഞത് 2000 രൂപ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ