5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2024 : പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ വക

Union budget 2024: മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഈ പദ്ധതിയിലൂടെ ​ഗുണം ലഭിക്കുക. മൂന്നാം വട്ടം അധികാരത്തിലേറിയ സർക്കാരിന്റെ ഭൂരിപക്ഷത്തെ തടഞ്ഞു നിർത്തിയതിൽ തൊഴിലില്ലായ്മയ്ക്കും പങ്കുണ്ടായിരുന്നു എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Budget 2024 : പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ വക
Finance Minister Nirmala Sitharaman. (Image Courtesy: PTI)
aswathy-balachandran
Aswathy Balachandran | Published: 23 Jul 2024 13:31 PM

ന്യൂഡൽഹി: പുതിയ പദ്ധതി അനുസരിച്ച് ആദ്യമായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ വക ആയിരിക്കും. ഇത് അനുവദിക്കുന്ന സർക്കാർ പദ്ധതിയെപ്പറ്റി കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനിടെ ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും നൽകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് ഇതിലേക്കുള്ള തുക വകയിരുത്തുന്നത്.

സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കു ​ഗുണം ചെയ്യുന്ന പദ്ധതിയാണ് ഇത്. ഈ പദ്ധതിയിലൂടെ ‌210 ലക്ഷം യുവാക്കൾക്കാണ് ​ഗുണം ലഭിക്കുക എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇ പി എഫ് ഒ യിൽ എൻറോൾ ചെയ്തിരിക്കുന്നത് എങ്ങനെയാണോ അനുസരിച്ചായിരിക്കും ഇതിലൂടെ ​ഗുണം ലഭിക്കുക എന്നും മന്ത്രി വ്യക്തമാക്കി. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളാണ് ഇതിലുള്ളത്. ഈ തുക നേരിട്ട് അക്കൗണ്ടിലേക്ക് മൂന്നു തവണയായി എത്തും.

ALSO READ – ഇനി മുദ്രാ ലോണിന് ഇരട്ടി തുക കിട്ടും, എങ്ങനെ അപേക്ഷിക്കാം?

മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഈ പദ്ധതിയിലൂടെ ​ഗുണം ലഭിക്കുക. മൂന്നാം വട്ടം അധികാരത്തിലേറിയ സർക്കാരിന്റെ ഭൂരിപക്ഷത്തെ തടഞ്ഞു നിർത്തിയതിൽ തൊഴിലില്ലായ്മയ്ക്കും പങ്കുണ്ടായിരുന്നു എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഇത്തവണത്തേത് ജനകീയ ബജറ്റ് ആയിരിക്കുമെന്നും അമൃത കാലത്തെ സുപ്രധാന ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2024ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റെന്നും മോദി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാർഷികോത്പാദനം, തൊഴിൽ- നൈപുണ്യ വികസനം, നവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവയാണ് ബജറ്റിലെ 9 മുൻഗണനകൾ.

Latest News