21 JUNE 2024
ഇന്ന് ലോക സംഗീത ദിനം. സംഗീതവും അതിന്റെ ഭാഷയും പ്രോത്സാഹിക്കുന്നതിനായാണ് സംഗീത ദിനം ആചരിക്കുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് സംഗീത ദിനം ആചരിക്കുന്നത്.
1981ല്‍ ഫ്രാന്‍സില്‍ നിന്നാണ് ലോക സംഗീത ദിനം ആചരിക്കാം എന്ന ആശയം ഉദിച്ചത്. ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയമായ ജാക്ക് ലാങ്, സംഗീത കമ്പോസര്‍ മൗറീസ് ഫ്‌ളുററ്റ്, റേഡിയോ പ്രൊഡ്യൂസര്‍, സംഗീത പത്രപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ചേര്‍ന്ന് സംഗീതത്തിനായി ഒരു ദിവസം വേണമെന്ന് ആവശ്യപ്പെട്ടു.
അങ്ങനെ 1982ല്‍ Fête de la Musique എന്ന പേരില്‍ ആയിരത്തോളം സംഗീതജ്ഞര്‍ ഒരുമിച്ച് ഫ്രാന്‍സില്‍ സംഗീത ദിനം ആചരിച്ചു.
ഇപ്പോള്‍ 120 രാജ്യങ്ങളിലായി ഏകദേശം 700 നഗരങ്ങളില്‍ സംഗീത ദിനം ആചരിക്കുന്നുണ്ട്.
120 രാജ്യങ്ങള്‍
സംഗീതദിനം ആചരിക്കുന്നത് ഉള്‍ക്കൊള്ളലിന്റെയും പ്രതീകമായി കൂടി മാറിയിരിക്കുകയാണ്. സംഗീതത്തിന്റെ സാര്‍വത്രികമായ ഭാഷയിലൂടെ ആളുകളെ ഒരമിച്ചു ചേര്‍ക്കാന്‍ സാധിക്കും.
ഐക്യം