16 MAY 2024

TV9 MALAYALAM

മെയ് 23-ന് റിലീസിനൊരുങ്ങുകയാണ് മമ്മൂട്ടി ചിത്രം ടർബോ. കിടിലൻ ആക്ഷൻ സീക്വൻസുകളുമായെത്തുന്ന ചിത്രത്തിലെ നടി ആരാണെന്ന് അറിയാമോ?

കുമ്പസാരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജന മലയാളത്തിൽ എത്തുന്നതെങ്കിലും, പാച്ചുവും അത്ഭുത വിളക്കുമാണ് ശ്രദ്ധിക്കപ്പെട്ട ചിത്രം

അഞ്ജന ജയപ്രകാശ്

ധ്രുവങ്കൾ പതിനാറ് എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്ത കാർത്തിക് നരേൻ അഞ്ജനയുടെ കോളേജ് സീനിയറായിരുന്നു

ധ്രുവങ്കൾ പതിനാറ്

ദുബായിലാണ് അഞ്ജന ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം ദുബായിൽ പൂർത്തിയാക്കിയ ശേഷം, കോയമ്പത്തൂരിലെ കുമാരഗുരു കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും താരം ഫാഷൻ ടെക്നോളജിയിൽ ബി.ടെക് ബിരുദം നേടി

ദുബായിൽ ജനനം

കോളജ് ഫാഷൻ ഷോകളുടേയും ഡിസൈനർ പരിപാടികളുടേയും ഭാഗമായായ് താരം മോഡലിംഗ് ആരംഭിച്ചത്.

മോഡലിംഗ്

 ടർബോയിൽ ഇന്ദുലേഖ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ചിത്രം 23-ന് തീയ്യേറ്ററുകളിൽ എത്തും

ടർബോയിൽ

തലവേദനയുടെ പിന്നില്‍ എന്താവാം