15 MAY 2024

TV9 MALAYALAM

സാധാരണയായി എല്ലാവർക്കുമുണ്ടാകുന്ന പ്രശ്നങ്ങളിലൊന്നാണ് തലവേദന പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാവാറുണ്ട്. എന്തൊക്കെയാണിവ എന്ന് നോക്കാം

തലവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ടാവും ജീവിത ശൈലി മുതൽ നിങ്ങളുടെ ശീലങ്ങൾ വരെ തലവേദനയുണ്ടാക്കാം. എന്തൊക്കെയാണവ

കാരണങ്ങൾ

ജോലി സ്ഥലത്തോ, വീട്ടിലോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലോ ഉണ്ടാവുന്ന സമ്മർദ്ദങ്ങൾ തലവേദനയിലേക്ക് നയിക്കാറുണ്ട്

സമ്മർദ്ദം

ഉറക്കം കുറയുന്നതും തലവേദനയ്ക്ക് കാരണമാവാറുണ്ട്. കൃത്യസമയത്ത് ഉറങ്ങാത്തവർക്കും സമയം തെറ്റി ഉണരുന്നവർക്കും തലവേദന വരാം

ഉറക്ക കുറവ്

ശരീരത്തിനുണ്ടാവുന്ന ക്ഷീണവും ബുദ്ധിമുട്ടുകളും പലപ്പോഴും തലവേദനയിലേക്ക് നയിക്കും, ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കുടി കുറയുക എന്നിവയും കാരണങ്ങളാവാറുണ്ട്

ക്ഷീണം

മറ്റെന്തെങ്കിലും രോഗങ്ങളുടെ ലക്ഷണമായും തലവേദന പ്രത്യക്ഷപ്പെടാം. ഇത് ശ്രദ്ധിക്കണം

രോഗ ലക്ഷണം

ശരീരത്തിലെ ദുര്‍ഗന്ധം എങ്ങനെ അകറ്റാം; ചില എളുപ്പവഴികള്‍