21 MAY 2024
മഴയായാലും വേനൽ ആയാലും ഒഴിവാക്കാൻ പറ്റാത്ത ഒന്ന് വെള്ളം കുടിക്കുന്നത് തന്നെയാണ്. ഇതിന് എന്തൊക്കെ ശ്രദ്ധിക്കണം
മഴക്കാലത്തെ വെള്ളം കുടി വളരെ പ്രധാനമാണ്. എങ്ങനെയുള്ള വെള്ളം വേണം മഴക്കാലത്ത് കുടിക്കേണ്ടതെന്ന് അറിയാമോ
നിരവധി രോഗങ്ങൾ പടരുന്ന സമയമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം വേണം കുടിക്കാൻ ഇത് വേനൽക്കാലത്തും അങ്ങിനെ തന്നെ വേണം
കുറഞ്ഞത് 100 ഡിഗ്രി സെൽഷ്യസിലെങ്കിലും തിളച്ച വെള്ളത്തിൽ രോഗാണുക്കൾ ഉണ്ടാവില്ല
ജലജന്യരോഗങ്ങളിൽ നിന്നും രക്ഷനേടാൻ തിളപ്പിച്ച വെള്ളവും ഉപകരിക്കും
സ്വന്തം കിണറ്റിലെ വെള്ളം പോലും മഴക്കാലത്ത് തിളപ്പിക്കാതെ കുടിക്കരുത്
ജ്യൂസ്, ഷെയക്ക്, ലൈം ജ്യൂസ് തുടങ്ങി കടയിൽ നിന്നുള്ള പാനീയങ്ങളും മഴക്കാലത്ത് ഒഴിവാക്കാം