21 MAY 2024
കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ കാര്യങ്ങളില്‍ സ്വാതന്ത്യം നല്‍കുക. തീരുമാനമെടുക്കാന്‍ അവസരം നല്‍കുക.
കുട്ടികളുമായി എപ്പോഴും അറിവ് പങ്കുവെക്കുക. അവരുടെ താത്പര്യങ്ങളും അഭിരുചികളും മനസിലാക്കാന്‍ ശ്രമിക്കുക.
കുട്ടികളുടെ കഴിവുകളെ പിന്തുണച്ച് കൂടെ നില്‍ക്കുക.
കുട്ടികളുമായി ഗൗരവത്തില്‍ മാത്രം സംസാരിക്കാതെ തമാശ കലര്‍ത്തി സംസാരിക്കാനും ശ്രമിക്കുക.
കുട്ടികളോട് ഒളിച്ച് പറയാതെയും വളച്ച് പറയാതെയും സംസാരിക്കാന്‍ മാക്‌സിമം ശ്രദ്ധിക്കുക.
നിങ്ങളുടെ വ്യക്തിപരമായ സ്വപ്‌നങ്ങള്‍, താത്പര്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ കുട്ടികളുമായി പങ്കുവെക്കുക.
കുട്ടികളുടെ സ്വകാര്യതയെ മാനിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.