21 MAY 2024
ബ്രേക്ക് ഫാസ്റ്റിന് പുട്ട്, ദോശ, ഇഡ്ഡലി തുടങ്ങി എന്ത് കഴിക്കണം എന്ന ചിന്തയാണ് നമുക്ക്. ഇതൊക്കെ ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റാണോ? എന്തെല്ലാമാണ് ബ്രേക്ക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട നല്ല ഭക്ഷണങ്ങളെന്ന് നോക്കാം.
ഫൈബര്‍ ഉള്‍പ്പെടെയുള്ള പോഷകങ്ങള്‍ ഓട്മീലിലുണ്ട്. ഇതില്‍ കലോറിയും വളരെ കുറവാണ്.
പ്രോട്ടീനും വിറ്റാമിനും ഏറെയുള്ള മുട്ട കഴിക്കുന്നത് ഒരു ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.
വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബെറി പഴങ്ങള്‍ രാവിലെ കഴിക്കാം.
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.
ഒട്ടനവധി വിറ്റാമിനുകളും അയേണും ചിരയില്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് രാവിലെ കഴിക്കുന്നത് ഏറെ നല്ലതാണ്.
പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് ബദാം.
ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയായ ചിയ വിത്തുകള്‍ രാവിലെ കഴിക്കുന്നക് ശരീരത്തിന് ഊര്‍ജ്ജം നല്‍കും.