20 MAY 2024
ബിഗ് ബോസ് മുതല്‍ തന്നെ പേര്‍ളിഷ് കോമ്പോ ആരാധകര്‍ ഏറ്റെടുത്തത്. പിന്നീട് ഇരുവരുടെയും വിവാഹവും കുഞ്ഞുങ്ങള്‍ പിറന്നതുമെല്ലാം ആരാധകര്‍ ആവേശത്തോടെ വരവേറ്റു.
പേളി മാണി തന്റെ ജീവിതത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പേളി മാണി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാണ്.
ചുവന്ന പട്ടുസാരിയില്‍ അതി സുന്ദരിയായാണ് പേളി മാണി എത്തിയിരിക്കുന്നത്. രണ്ട് മക്കളുടെ അമ്മയാണ് ഫോട്ടോയില്‍ ഉള്ളതെന്ന് ആരും പറയില്ല.
ചുവന്ന സാരിക്ക് അനുയോജ്യമായ ആഭരണങ്ങളാണ് പേളി അണിഞ്ഞിരിക്കുന്നതും.
2018 ഡിസംബര്‍ 22നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. ഇവരുടെ മക്കളില്‍ ഒരാള്‍ക്ക് മൂന്ന് വയസ്സും ഒരാള്‍ക്ക് നാല് മാസവുമാണ് പ്രായം.