26 JUNE 2024
ഓരോരുത്തര്‍ക്കും ഓരോ നിറങ്ങളായിരിക്കും ഇഷ്ടം. എന്നാല്‍ ഈ നിറങ്ങള്‍ നിങ്ങളുടെ പേഴ്‌സണാലിറ്റിയെ തുറന്നുകാണിച്ചാല്‍ എങ്ങനെയിരിക്കും.
നമ്മള്‍ ധരിക്കുന്ന ഓരോ വസ്ത്രത്തിന്റെയും നിറങ്ങള്‍ നമ്മുടെ വ്യക്തിത്വത്തെയും വികാരങ്ങളെയുമെല്ലാം പ്രകടമാക്കുന്നുണ്ട്.
ചുവപ്പ് നിറം ഊര്‍ജ്ജസ്വലതയുടെ പ്രതീകമാണ്. ഈ കളര്‍ വസ്ത്രം ധരിക്കുന്നവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകും.
ചുവപ്പ്
ശാന്ത സ്വഭാവമുള്ളവരാണ് നീല നിറത്തിലുള്ള വലസ്ത്രം തിരഞ്ഞെടുക്കുക. ഇവര്‍ വിശ്വസനീയവരും സ്ഥിരതയുള്ളവരുമാണ്.
നീല
പച്ച വസ്ത്രം ഇഷ്ടപ്പെടുന്നവര്‍ കുലീനരാണ്. സ്ഥിരതയും ശാന്തതയുമാണ് ഇവര്‍ ആഗ്രഹിക്കുക.
പച്ച
സന്തോഷത്തിന്റെ നിറമാണ് മഞ്ഞ. സന്തോഷം. ശുഭാപ്തി വിശ്വാസം, സര്‍ഗ്ഗാത്മതക എന്നിവയുമായി ഈ നിറം ബന്ധപ്പെട്ടിരിക്കുന്നു.
മഞ്ഞ
കറുപ്പ് നിറത്തിനോട് ഇഷ്ടമുള്ളവര്‍ ശക്തരും സ്വതന്ത്രുമാണ്. എല്ലാ വികാരങ്ങളെയും സ്വകാര്യമായി സൂക്ഷിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നിഗൂഢതയും അധികാരവും ഇവര്‍ കാണിക്കും.
കറുപ്പ്
പ്രകൃതിയോടിണങ്ങാം, സൗന്ദര്യം ആസ്വദിക്കാം; ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍