പലപ്പോഴും സ്‌ട്രെസ് കാരണം എല്ലാവരും ബുദ്ധിമുട്ടിലാകാറുണ്ട്. എന്നാല്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ കുറയ്ക്കാന്‍ വഴിയുണ്ട്.

കോര്‍ട്ടിസോള്‍

കോര്‍ട്ടിസോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിച്ചാലും പ്രശ്‌നമാണ്. ശരീരഭാരം വര്‍ധിക്കും, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഊര്‍ജക്കുറവ്, രോഗപ്രതിരോധശേഷി നഷ്ടപ്പെടാനും സാധ്യതയുണ്ട്.

അളവ്

കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതാണ് പ്രധാനം. അവയ്ക്കാണ്‌ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

കുറയ്ക്കാം

പതിവായി വ്യായാമം ചെയ്യുന്നത് കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും. ഇന്നത്തെ കാലത്ത് പലര്‍ക്കും വ്യായാമം കുറവാണ്.

വ്യായാമം

ഉറക്കമില്ലാത്ത അവസ്ഥയും കോര്‍ട്ടിസോളിന്റെ അമിത ഉത്പാദനത്തിന് വഴിവെക്കും. അതിനാല്‍ ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങുക.

ഉറക്കം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഭക്ഷണത്തില്‍ ഉണ്ടായിരിക്കണം.

ഭക്ഷണക്രമം

ശ്വസന വ്യായാമങ്ങള്‍, ധ്യാനം തുടങ്ങിയ സമ്മര്‍ദത്തെ കുറയ്ക്കുന്നതും കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കും.

ധ്യാനം