ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനായി കഴിക്കാവുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് പരിചയപ്പെടാം.
നിങ്ങളുടെ ഡയറ്റില്‍ റെഡ് മീറ്റ് ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അളവ് ഉയര്‍ത്തുന്നതിന് സഹായിക്കും.
ചീര കഴിക്കുന്നതും നല്ലതാണ്. ഒരു കപ്പ് വേവിച്ച ചീരയില്‍ 6.5 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ ചീരയില്‍ വൈറ്റമിന്‍ സിയുണ്ട്.
ശരീരത്തില്‍ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് പതിവായി മുരിങ്ങയില കഴിക്കുന്നതും നല്ലതാണ്.
ബീറ്റ്‌റൂട്ടും ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. നിങ്ങളുടെ ഡയറ്റില്‍ ഇവയും ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
പയറുവര്‍ഗങ്ങള്‍ പതിവായി കഴിക്കുന്നതും ശരീരത്തില്‍ ഇരുമ്പിന്റെ അളവ് നികത്താന്‍ സഹായിക്കുന്നതാണ്.
മത്തങ്ങവിത്തുകളും ഇരുമ്പിന്റെ കാര്യത്തില്‍ കേമന്‍ തന്നെ. ഇവയും നിങ്ങള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
കശുവണ്ടിയും ഇരുമ്പ് വര്‍ധിപ്പിക്കാനായി കഴിക്കാവുന്നതാണ്. 100 ഗ്രാം കശുവണ്ടിയില്‍ 6.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.