ധാരാളം പോഷക ഗുണങ്ങളുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇത് പതിവായി കഴിക്കുന്നത് രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
ഇവയിലുള്ള നൈട്രേറ്റുകള്‍ രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു.
ബീറ്റ്‌റൂട്ടിലുള്ള ബീറ്റൈന്‍ എന്ന സംയുക്തം കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനത്തെ സഹായിക്കുന്നു. ഇതുവഴി മലബന്ധം തടയുന്നു.
കൂടാതെ ബീറ്റ്‌റൂട്ടില്‍ കലോറി കുറവാണ്. വെള്ളവും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
വൈറ്റമിന്‍ സി, എ തുടങ്ങിയും ആന്റിഓക്‌സിഡന്റുകളും ബീറ്റ്‌റൂട്ടിലുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.
കൂടാതെ ബീറ്റ്‌റൂട്ടിന് ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ടെന്നും പറയപ്പെടുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കും.
ബീറ്റ്‌റൂട്ടിലുള്ള നൈട്രേറ്റുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും ഓര്‍മശക്തി കൂട്ടുകയും ചെയ്യുന്നു.