11 JUNE 2024
TV9 MALAYALAM
നമ്മുടെ ജീവിതത്തിന്റെ പലഘട്ടങ്ങളിലും നമുക്ക് കുറ്റബോധം തോന്നാറുണ്ട്. എന്നാല്‍ മരിക്കാനായ ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധം എന്തായിരിക്കും?
പാലിയേറ്റീവ് കെയര്‍ ജോലിക്കാരിയായിരുന്ന ബ്രോണി വെയര്‍ പല രോഗികളുടെ അവസാന കുറ്റബോധം കേള്‍ക്കാനിടയായിട്ടുണ്ട്.
ദി ടോപ്പ് ഫൈവ് റിഗ്രെറ്റ്‌സ് ഓഫ് ദി ഡൈയിങ് എന്ന പേരില്‍ ഇതേകുറിച്ച് ഒരു പുസ്തകവും രചിച്ചു.
ആ പുസ്തകത്തില്‍ ബ്രോണി സംസാരിക്കുന്നത് മരണത്തിന് കീഴടങ്ങാറായവരുടെ കുറ്റബോധങ്ങളെ കുറിച്ചാണ്.
പ്രധാനമായും അഞ്ച് കാര്യങ്ങളിലാണ് ആളുകള്‍ മരണക്കിടക്കയില്‍ വെച്ച് കുറ്റബോധം കാണിക്കാറുള്ളത്. ബ്രോണി തന്റെ പുസ്തകത്തിലൂടെ അവയെ കുറിച്ച് വിവരിക്കുന്നു.
'മറ്റുള്ളവര്‍ എന്നില്‍ നിന്ന് പ്രതീക്ഷ ജീവിതമല്ലാതെ സ്വയം സത്യസന്ധമായി ജീവിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നെങ്കില്‍'
'ഇത്രയും കഠിനാധ്വാനം ജീവിതത്തില്‍ ചെയ്യേണ്ടിയിരുന്നില്ല'
'എന്റെ വികാരങ്ങളെ സത്യസന്ധമായി പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു'
'എന്നെ കുറച്ചുകൂടി സന്തോഷിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു'
'എന്റെ സുഹൃത്തുക്കളുമായി കുറച്ചുകൂടി അടുപ്പം കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു'