ഈ പഴവർ​ഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷക്കരുത്. അവയുടെ ഗുണങ്ങൾ നഷ്ടപ്പെടും. 

11 JUNE 2024

TV9 MALAYALAM

വാഴപ്പഴം ഫ്രിഡ്ജിൽ വയ്ക്കുന്നത് അതിൻ്റെ തൊലി കറുപ്പ് നിറമാകാനും അവയുടെ ഘടന മൃദുലമാകാനും ഇടയാക്കും. അതിനാൽ പുറത്ത് വച്ച് സൂക്ഷിക്കുന്നതാണ് നല്ലത്.

വാഴപ്പഴം

ലിച്ചി ഫ്രിഡ്ജിൽ വച്ചാൽ അവയുടെ രുചി നഷ്ടപ്പെടുന്നു. മികച്ച രുചിക്ക് അവ പുറത്ത് സൂക്ഷിക്കുക. എന്നാൽ വേഗത്തിൽ കഴിച്ച് തീർക്കുകയും വേണം.

ലിച്ചി

തണ്ണിമത്തൻ എപ്പോഴും ഊഷ്മാവിൽ സൂക്ഷിക്കുക. ഫ്രിഡ്ജിൽ വച്ചാൽ രുചിയും ഘടനയും നഷ്ടപ്പെടും. മുറിച്ചശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

തണ്ണിമത്തൻ

പൈനാപ്പിൾ നന്നായി പാകമാകുന്നതിന് ഊഷ്മാവിൽ സൂക്ഷിക്കണം. പഴുത്തുകഴിഞ്ഞാൽ, അവയുടെ ഫ്രഷ്‌നെസ് നിലനിർത്താൻ മുറിച്ച് ഫ്രിഡ്ജിൽ വയ്ക്കുക.

പൈനാപ്പിൾ

പീച്ച് പഴുക്കുന്നതിന് മുമ്പ് ഫ്രിഡ്ജിൽ വെച്ചാൽ അവയുടെ സ്വാദും ഘടനയും മാറും. പാകമായാൽ അവ ഫ്രിഡ്ജിൽ വയ്ക്കുക.

പീച്ച്

വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ഇതാ എളുപ്പ വഴികൾ.