27 MAY 2024
നമ്മുടെ വീടുമായി ബന്ധപ്പെട്ട് പല വാസ്തുശാസ്ത്ര നിയമങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബാത്ത്‌റൂമില്‍ വെക്കുന്ന ബക്കറ്റുകളിലും വാസ്തുശാസ്ത്രത്തിന്റെ നിരവധി നിയമങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ.
വാസ്തു നിയമം അനുസരിച്ച് ബാത്ത്‌റൂമില്‍ ബക്കറ്റ് സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ദോഷം വരാന്‍ സാധ്യതയുണ്ട്.
കറുപ്പ്, ചാരനിറം, തവിട്ട് അല്ലെങ്കില്‍ പര്‍പ്പിള്‍ നിറങ്ങളിലുള്ള ബക്കറ്റുകള്‍ ഒരിക്കലും ബാത്ത്‌റൂമില്‍ വെക്കരുത്. ഈ നിറങ്ങളിലുള്ള ബക്കറ്റുകള്‍ സൂക്ഷിക്കുന്നത് വാസ്തു ദോഷത്തിന് കാരണമാകുന്നു.
കുളിമുറിയില്‍ വാസ്തു ദോഷം ഒഴിവാക്കാന്‍ ഇവിടെ നീല നിറമുള്ള ബക്കറ്റ് ഉപയോഗിക്കാം.
അബദ്ധവശാല്‍ പോലും കുളിമുറിയില്‍ ഒഴിഞ്ഞ ബക്കറ്റ് വെക്കരുത്. കുളിമുറിയില്‍ ഒഴിഞ്ഞ ബക്കറ്റ് സൂക്ഷിക്കുന്നത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജം കൊണ്ടുവരും. ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.
ബാത്ത്‌റൂമിലെ ബക്കറ്റില്‍ ഉപയോഗപ്രദമല്ലാത്ത ഒന്നും സൂക്ഷിക്കരുത്.
വാസ്തു പ്രകാരം, കുളിമുറിയില്‍ ഒഴിഞ്ഞ ബക്കറ്റ് സൂക്ഷിക്കുന്നത് ജീവിതത്തില്‍ നഷ്ടങ്ങളുണ്ടാക്കുന്നു. കൂടാതെ, വൃത്തികെട്ട ബക്കറ്റില്‍ നിറച്ച വെള്ളം ഭാഗ്യദോഷത്തിന് കാരണമാകുന്നു.
കുളിമുറിയിലെ വടക്ക് ദിശയാണ് വെള്ളത്തിന് ഏറ്റവും നല്ലത്. ഒരു ബക്കറ്റ് നിറയെ വെള്ളം എപ്പോഴും വടക്ക് ദിശയില്‍ സൂക്ഷിക്കണമെന്നാണ് വിശ്വാസം. തെക്ക് ദിശയില്‍ ബക്കറ്റ് വെള്ളം സൂക്ഷിക്കരുത്.
ഗൂഗിള്‍ മാപ്പ് നോക്കിയാണോ സഞ്ചാരം? എങ്ങനെ വഴി തെറ്റാതെ മാപ്പ് നോക്കാം